തിരുവനന്തപുരം: തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ട് ആശാൻ കവിതാ നിരൂപണങ്ങൾക്കായി ഏർപ്പെടുത്തിയ വീണപൂവ് ശതാബ്ദി പുരസ്കാരത്തിന് കെ. ജയകുമാറിന്റെ 'വീണപൂവ് - വിത്തും വൃക്ഷവും' എന്ന പഠന ഗ്രന്ഥം അർഹമായി. 12,500 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
യുവകവികൾക്കുള്ള കുമാരകവി പുരസ്കാരം ആര്യാ ഗോപിയ്ക്കാണ്. 25,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. 15ന് നടക്കുന്ന ആശാൻ ജയന്തി സമ്മേളനത്തിൽ സാഹിത്യകാരൻ ജോർജ് ഓണക്കൂർ, പ്രൊഫ. വി. മധുസൂദനൻ നായർ എന്നിവർ പുരസ്കാരങ്ങൾ സമ്മാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |