കൊച്ചി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം ഉന്നയിക്കാൻ ഒരു വിവാഹിതയ്‌ക്ക് കഴിയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പാലക്കാട് ആലത്തൂർ സ്വദേശിക്ക് ജാമ്യം അനുവദിച്ച ഉത്തരവിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഇക്കാര്യം വ്യക്തമാക്കിയത്.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം ഫോട്ടോയും വീഡിയോയും പ്രസിദ്ധീകരിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി 2.5 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി. ജൂൺ 13 ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ആരോപണങ്ങൾ തെറ്റാണെന്നും പരാതിക്കാരി വിവാഹിതയാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതി ജാമ്യ ഹർജി നൽകിയത്. സാമ്പത്തിക തർക്കമാണ് പരാതിക്ക് കാരണമെന്നും ബോധിപ്പിച്ചു.
പരാതിക്കാരി വിവാഹിതയാണെന്ന് പ്രോസിക്യൂഷൻ തന്നെ പറയുന്ന സാഹചര്യത്തിൽ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന ആരോപണം നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |