കൊല്ലം: ബൈക്കിന്റെ കമ്പി നെഞ്ചിൽ തുളച്ചുകയറി 59കാരന് ദാരുണാന്ത്യം. തുകലശ്ശേരി സ്വദേശി ബെന്നിയാണ് അപകടത്തിൽ മരിച്ചത്. തിരുവല്ല നഗരത്തിൽ ഇന്നലെ രാത്രിയോടെയാണ് അപകടം ഉണ്ടായത്. ബെന്നി സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ച ബൈക്കിന്റെ മിറർ സ്ഥാപിച്ചിരുന്ന കമ്പിയാണ് നെഞ്ചിൽ തുളച്ചുകയറിയത്. ബൈക്ക് അമിത വേഗതയിൽ ആയിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവ സ്ഥലത്തുവച്ചു തന്നെ ബെന്നി മരിച്ചു. നാട്ടുകാർ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |