കണ്ണൂർ: യുവതിക്കൊപ്പം പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം തെരയുന്നതിനിടെ കണ്ടെത്തിയത് മറ്റൊരാളുടെ മൃതദേഹം. ചൊവ്വാഴ്ച രാവിലെ കണ്ണൂർ വളപട്ടണം പുഴയിലായിരുന്നു അഴീക്കോട് കപ്പക്കടവിലെ ചേലോറകണ്ടിക്കൽ വീട്ടിൽ ഹരീഷിന്റെ (42) മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ മൃതദേഹം പോസ്റ്റുമാർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
കാസർകോട് ബേക്കൽ സ്വദേശിനിയായ യുവതിയെ തിങ്കളാഴ്ച രാവിലെ പുഴയിൽ നിന്ന് രക്ഷപ്പെടുത്തിയിരുന്നു. അതിനു ശേഷമാണ് ഇവർക്കൊപ്പം കാണാതായ രാജിവിനുള്ള തെരച്ചിൽ ആരംഭിച്ചത്.
കണ്ണൂർ ദേശീയ പാതയിലെ വളപട്ടണം പാലത്തിൽ നിന്ന് സുഹൃത്തായ രാജീവിനൊപ്പം യുവതി നദിയിലേക്ക് ചാടുകയായിരുന്നു. നീന്തൽ അറിയാമായിരുന്ന യുവതി നാട്ടുകാരുടെ സഹായത്തോടെ കരയിലെത്തി. താനും സുഹൃത്തും ഒരുമിച്ചാണ് നദിയിൽ ചാടിയതെന്ന് യുവതി പറഞ്ഞു.
പൊലീസും ഫയർഫോഴ്‌സും നടത്തിയ തെരച്ചിൽ ഹരീഷിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൂന്ന് ദിവസം മുമ്പായിരുന്നു സുൽക്ക ഷിപ്പ് യാർഡിന് സമീപം ഷൂസും വസ്ത്രങ്ങളും അഴിച്ചു വച്ച് ഹരീഷ് നദിയിൽ ചാടിയത്. മരപ്പണിക്കാരനായിരുന്ന ഹരീഷ് ഭാര്യയുമായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |