തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങൾക്ക് അനുവദിച്ച തുകയിൽ 4659.21കോടിരൂപ ചെലവാക്കാതെ പാഴാക്കിയതായി സി.എ.ജി.റിപ്പോർട്ട്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് ഈ കെടുകാര്യസ്ഥതയെന്ന് നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ കുറ്റപ്പെടുത്തി.
കേന്ദ്ര പദ്ധതികൾക്കായി 2017-18 മുതൽ 2021-22വരെ അനുവദിച്ച 3443.60കോടിയിൽ 1424.66കോടിയും ചെലവാക്കിയില്ല. കേന്ദ് രധനകാര്യ കമ്മിഷൻ ഗ്രാന്റായി 2021-22ൽ കിട്ടിയ 3023.90 കോടിയിൽ 1678.43 കോടിയും ചെലവാക്കിയില്ല. സംസ്ഥാന ധനകാര്യകമ്മിഷൻ പദ്ധതിവിഹിതമായി നൽകിയ 8328.38കോടിയിൽ 1556.12കോടി ചെലവാക്കാതെ അസാധുവാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |