SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.50 PM IST

എസ്എഫ്ഐക്കാർ മർദ്ദിച്ച പൊലീസുകാരനെതിരെ ജാമ്യമില്ലാ കേസ്,​ സുഹൃത്തും പ്രതി

Increase Font Size Decrease Font Size Print Page
sfi

തിരുവനന്തപുരം: എസ്.എഫ്.ഐക്കാരുടെ മർദ്ദനമേറ്റ് പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. എസ്.എഫ്.ഐ പ്രവർത്തകർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മിഥുൻ റോയിക്കെതിരെ കേസെടുത്തത്. പൊലീസുകാരനൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ഉന്നത നിർദ്ദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. നേരത്തെ പൊലീസുകാരന്റെ പരാതിയിൽ എസ്.എഫ്.ഐ പ്രവ‌ർത്തകർ‌ക്കെതിരെയും കേസെടുത്തിരുന്നു,​

കുടുംബത്തോടൊപ്പം മാളിലെത്തിയ പൊലീസുകാരനെയാണ് എസ്.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ചത്. പുതുവത്സര രാത്രിയിൽ ശംഖുംമുഖത്ത് സമയപരിധി കഴിഞ്ഞിട്ടും ഡി.ജെ പാർട്ടി നടത്തിയതിനെ ചൊല്ലി എസ്.എഫ്.ഐക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായിരുന്നു. അന്ന് എസ്.എഫ്.ഐക്കാരെ തല്ലിയ പൊലീസ് സംഘത്തിൽ പെട്ടയാളാണ് മിഥുൻ റോയ്. അതിനുള്ള പ്രതികാരമാണ് മാളിലെ തല്ലെന്നാണ് മിഥുൻ റോയി പരാതി നൽകിയിരിക്കുന്നത്.

TAGS: SFI, KERALA POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY