
തിരുവനന്തപുരം:ക്രിസ്ത്യൻ പള്ളികളിലെ തിരുനാൾ ആഘോഷത്തിൽ വെടിക്കെട്ട് വേണ്ടെന്ന് ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സ് അഭ്യർത്ഥിച്ചു.കർദ്ദിനാൾ മാർ വർക്കി വിതയത്തിൽ നിർദ്ദേശിച്ചിട്ടുള്ളതാണെന്നും അത് നടപ്പാക്കണമെന്നും ആക്ടസ് പ്രസിഡന്റ് ബിഷപ്പ് ഡോ.ഉമ്മൻ ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം നിർദ്ദേശിച്ചു.
ഇതിന് വേണ്ടി ചെലവഴിക്കുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കണം.
ബിഷപ്പുമാരായ മാത്യൂസ് മോർ സിൽവാനിയോസ്,ഡോ.മോഹൻ മാനുവൽ,ആക്ടസ് ഭാരവാഹികളായ ലെഫ്.കേണൽ ജേക്കബ്ബ് ജെ.ജോസഫ്,ജോർജ് സെബാസ്റ്റ്യൻ, വി.സി.സെബാസ്റ്റ്യൻ, കുരുവിള മാത്യൂസ്,പ്രൊഫ.ഷേർളി സ്റ്റുവാർട്ട്,സാജൻവേളൂർ,അഡ്വ.ചാർളിപോൾ,പാസ്റ്റർ ജോൺ ജോസഫ്,എൽ.പ്രമീള,സാബു ജോസ്,മഞ്ജുതോമസ്,ഡെന്നിസ് ജേക്കബ്,അഡ്വ.സാജുജേക്കബ്ബ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |