
തിരുവനന്തപുരം: കേരളത്തിൽ ഒരു ചുക്കും ചുണ്ണാമ്പുമില്ലെന്ന പ്രസ്താവനയുമായി സി.പി.ഐ നേതാവ് സി. ദിവാകരൻ. ചൂരക്കറി കഴിക്കാതെ പിണറായി വിജയൻ ഇറങ്ങിപ്പോയെന്ന പ്രസ്താവന വിവാദമായതിന് പിന്നാലെയാണ് , സി. ദിവാകരൻെ്റ ആരോപണം. കേരളത്തിൽ ഫാക്ടറികളോ നിർമ്മാണ കേന്ദ്രങ്ങളോ സ്ഥാപിക്കാൻ സർക്കാർ തയാറാകാത്തതു കൊണ്ടാണ് യുവാക്കൾ ജോലി തേടി മറ്റു രാജ്യങ്ങളിലേക്കു പോകുന്നതെന്ന കടുത്ത വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്.
'ഇന്ത്യയെയാകെ താരതമ്യപ്പെടുത്തുമ്പോൾ ചെറിയ പഞ്ചായത്താണ് കേരളം. ഇവിടെ ഒരു ചുക്കും ചുണ്ണാമ്പുമില്ല. വൻകിട വ്യവസായം ഒന്നും ഇവിടെയില്ല. ഉത്പാദനവും, നിർമ്മാണവുമില്ല. കേരളത്തിൽ കാറോ മോട്ടർ ബൈക്കോ ഹെവി മെഷിനറിയോ ഉൽപാദിപ്പിക്കുന്നുണ്ടോ. ഇത്ര നാളായിട്ടും കേരളത്തിൽ ഒരു ഫാക്ടറി പോലുമില്ല. അതു കൊണ്ടാണ് ചെറുപ്പക്കാർ എങ്ങനെയെങ്കിലും പാസ്‌പോർട്ട് തരപ്പെടുത്തി കാശും കൊടുത്ത് നാടു വിട്ടു പോയി രക്ഷപ്പെടുന്നത്. കേരളത്തിൽ ഫാക്ടറിയും നിർമാണവും വരുത്തേണ്ടത് സർക്കാരല്ലേയെന്നും സി. ദിവാകരൻ ചോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |