
കൊച്ചി: മുഖ്യമന്ത്രിയുടെ പേരിലെ ഫ്ളക്‌സ് ബോർഡിനെ ചൊല്ലി എൽഡിഎഫ്-യുഡിഎഫ് കൈയാങ്കളി. സംഭവത്തിൽ ഏഴ് സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയുടെ പരാതിയിലാണ് കേസ്. മുഖ്യമന്ത്രിയുടെ ചിത്രമുള്ള 'ബൈ..ബൈ പിണറായി' എന്ന ഫ്ളക്‌സ് ബോർഡിനെ ചൊല്ലിയാണ് അടിപിടിയുണ്ടായത്. കളമശേരി മണ്ഡലത്തിൽ അടുവാശേരിയിലാണ് എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകരുടെ തർക്കവും സംഘർഷവും ഉണ്ടായത്.
പാർട്ടി ഓഫീസിൽ അതിക്രമിച്ച് കയറി നാശനഷ്‌ടം വരുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തതിനാണ് സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തത്. ഇരുപാർട്ടി പ്രവർത്തകരും തമ്മിലടിക്കുകയായിരുന്നു. ചെങ്ങമനാട് പൊലീസ് സ്ഥലത്തെത്തി സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |