തിരുവനന്തപുരം: കർഷകദിനമായ ഇന്ന് കർഷകദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിൽ മന്ത്രി പി. പ്രസാദിന്റെ അദ്ധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ ഓൺലൈനിൽ നിർവഹിക്കും. മന്ത്രി സജി ചെറിയാൻ കർഷകരെ ആദരിക്കും. വിവിധ കാർഷികവൃത്തിയിലേർപ്പെട്ടിരിക്കുന്ന നെൽക്കർഷകർ, കേരകർഷകൻ, സമ്മിശ്ര കർഷകൻ, വനിതാ കർഷക, പട്ടികജാതി/ പട്ടികവർഗ്ഗത്തിൽ പെടുന്ന കർഷകർ, കർഷക വിദ്യാർത്ഥികൾ എന്നിവർക്കൊപ്പം ഈ വർഷം മുതൽ ഓരോ പഞ്ചായത്തിലും മുതിർന്ന ഒരു കർഷക തൊഴിലാളിയെ കൂടി ആദരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |