
കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ അന്ത്യകർമങ്ങൾ ചെയ്യാൻ പൂജാരികൾ തയ്യാറായില്ലെന്ന പരാമർശത്തിൽ ചാലക്കുടി സ്വദേശി രേവത് ബാബുവിനെതിരെ പരാതി. ആലുവ സ്വദേശി അഡ്വ: ജിയാസ് ജമാലാണ് റൂറൽ എസ്‌പിയ്ക്ക് പരാതി നൽകിയത്. മാദ്ധ്യമശ്രദ്ധ നേടാനുള്ള വ്യാജ ആരോപണമാണ് രേവത് ബാബു നടത്തിയതെന്ന് പരാതിയിൽ പറയുന്നു. പ്രസ്താവനയിലൂടെ മതസ്‌പർദ്ധ വളർത്താനും കലാപം ഉണ്ടാക്കാനുമാണ് ശ്രമിച്ചതെന്നും പരാതിയിൽ പരാമർശിക്കുന്നുണ്ട്.
തന്റെ ആരോപണം തെറ്റാണെന്ന് പിന്നീട് രേവത് പറഞ്ഞിരുന്നു. തനിയ്ക്ക് തെറ്റുപറ്റിയെന്നും പൂജാരിമാരെ അടച്ചാക്ഷേപിച്ചതിൽ ക്ഷമ ചോദിക്കുകയാണെന്നും ഫേസ്ബുക്ക് ലെെവിലൂടെ രേവത് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ആലുവയിൽ മരിച്ച കുട്ടിയുടെ അന്ത്യകർമങ്ങൾ ചെയ്ത ശേഷമാണ് രേവത് ബാബു മാദ്ധ്യമങ്ങളോട് വിവാദ പരാമർശങ്ങൾ നടത്തിയത്. ഹിന്ദിക്കാരുടെ കുട്ടിയായത് കൊണ്ട് ആലുവയിലെ പൂജാരിമാർ കർമങ്ങൾ ചെയ്യാൻ വിസമതിച്ചതായാണ് രേവത് പറഞ്ഞത്. ഇത് ഇന്നലെ വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. തുടന്നാണ് താൻ പറഞ്ഞത് തെറ്റായി വ്യാഖാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി രേവത് രംഗത്തെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |