
മലപ്പുറം: തെന്നലയിൽ കൊട്ടിക്കലാശത്തിൽ മാരകായുധങ്ങളുമായെത്തിയ യുഡിഎഫ് പ്രവർത്തകർക്കെതിരെ പരാതി നൽകാനൊരുങ്ങി സിപിഎം പ്രവർത്തകർ. മരംമുറിക്കുന്ന യന്ത്രവാൾ പ്രവർത്തിപ്പിച്ചായിരുന്നു ആഘോഷം. കുട്ടികൾ ഉൾപ്പെടെ കൊട്ടിക്കലാശത്തിന് എത്തിയിരുന്നു. കൊട്ടിക്കലാശം കൊഴുപ്പിക്കാനായിരുന്നു മാരാകായുധങ്ങൾ പ്രവർത്തിപ്പിച്ചതെന്നാണ് യുഡിഎഫ് പ്രവർത്തകർ ആദ്യം പറഞ്ഞത്. എന്നാലിത് മുതിർന്ന നേതാക്കൾ തടഞ്ഞില്ലയെന്നതും ശ്രദ്ധേയമാണ്.
അപകടം തലനാരിഴയ്ക്കാണ് ഒഴിവായതെന്നും തിരൂരങ്ങാടി പൊലീസിൽ ഉടൻ പരാതി നൽകുമെന്നും സിപിഎം പ്രവർത്തകർ അറിയിച്ചു. ഇന്നലെ നൂറുകണക്കിനാളുകളാണ് കൊട്ടിക്കലാശം കാണാനായി എത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |