തിരുവനന്തപുരം: കെ.സുധാകരൻ ചികിത്സയിൽ തുടരുന്നതിനാൽ ഇന്ന് എറണാകുളത്ത് ചേരാനിരുന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റിവച്ചു. സർക്കാരിനെതിരായ സമരമുൾപ്പെടെ ആലോചിക്കാനാണ് യോഗം വിളിച്ചിരുന്നതെങ്കിലും സുധാകരന്റെ തുടർച്ചയായ ആർ.എസ്.എസ് അനുകൂല പ്രസ്താവനയുടെ പശ്ചാത്തലത്തിൽ യോഗത്തിന് പ്രാധാന്യം കൈവന്നിരുന്നു. വിവാദ പ്രസംഗങ്ങൾ സി.പി.എമ്മും ബി.ജെ.പിയും കോൺഗ്രസിനെതിരെ രാഷ്ട്രീയായുധമാക്കിയ സാഹചര്യത്തിൽ രാഷ്ട്രീയകാര്യ സമിതിയിൽ സുധാകരനെതിരെ കടുത്ത വിമർശനമുയരുമെന്ന സൂചനകളുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |