തിരുവനന്തപുരം: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 138-ാമത് സ്ഥാപകദിനാഘോഷം ഇന്ന് ഡി.സി.സി,ബ്ലോക്ക്,മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കും.കണ്ണൂർ ഡി.സി.സിയിൽ നടക്കുന്ന ജന്മദിനാഘോഷങ്ങൾക്ക് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി നേതൃത്വം നൽകും.ജന്മദിനറാലിയും പൊതുസമ്മേളനവും അദ്ദേഹം ഉദ്ഘാടനം ചെയ്യും.കെ.പി.സി.സി ആസ്ഥാനത്ത് രാവിലെ 10ന് സേവാദൾ വാളന്റിയർമാർ നൽകുന്ന ഗാർഡ് ഒഫ് ഓണർ സ്വീകരിച്ച് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി പതാക ഉയർത്തിയും കേക്ക് മുറിച്ചും ജന്മദിന സന്ദേശം നൽകിയും പരിപാടികൾക്ക് നേതൃത്വം നൽകും.യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ,കെ.മുരളീധരൻ എം.പി,കെ.പി.സി.സി ഭാരവാഹികൾ,ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി ജി.എസ് ബാബു അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |