ന്യൂഡൽഹി: സി.പി.എമ്മും ആർ.എസ്,എസ് നേതാവുമായി ചർച്ച നടത്തിയതിന്റെ പേരിൽ സി.പി.എമ്മിനെതിരെ വാളോങ്ങി നിൽക്കുന്ന കോൺഗ്രസിന് തിരിച്ചടിയായി ബി.ജെ.പിയുടെ പുതിയ രാഷ്ട്രീയ നീക്കം. മുതിർന്ന കോൺഗ്രസ് നേതാവുമായ നിലവിലെ എം.പി ബി.ജെ.പി തട്ടകത്തിലേക്ക് മാറാനൊരുങ്ങുകയാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത് ബി.ജെ.പിയുടെ ഉന്നതവൃത്തങ്ങൾ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.. എന്നാൽ ഇതു സംബന്ധിച്ച വാർത്തകളോട് അദ്ദേഹം പ്രതികരിച്ചിട്ടില്ല.
എംപിയും ബി.ജെ.പി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തിയെന്നും ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് താത്പര്യക്കുറവുണ്ടെന്നും റിപ്പോർട്ടുണ്ട്. എന്നാൽ മുതിർന്ന നേതാവിനെ തങ്ങളുടെ പാളയത്തിലെത്തിച്ചാൽ കേരളത്തിൽ അത് രാഷ്ട്രീയമായി പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ കേന്ദ്ര നേതാക്കളുമായി ചർച്ച നടത്തിരുന്നു നേതാവിന്റെ. ബി.ജെ.പി പ്രവേശന വാർത്തകൾ പ്രചരിച്ചിക്കുന്നത് ആദ്യമായല്ല. അന്നൊക്കെ അദ്ദേഹം അക്കാര്യം നിഷേധിച്ച് രംഗത്തെത്തിയിരുന്നു
കോൺഗ്രസ് നേതാവ് പാർട്ടിയിൽ ചേർന്നാൽ നിയമസഭ തിരഞ്ഞെടുപ്പിൽ. അത് പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തൽ. അതിനാൽ തന്നെ കോൺഗ്രസ് നേതാവിന്റെ കടന്നുവരവ് ബിജെപി സ്വാഗതം ചെയ്യാനാണ് സാദ്ധ്യതയെന്ന് ബി.ജെ.പി വൃത്തങ്ങൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |