കൊല്ലം: സി.പി.എം സംസ്ഥാന സമ്മേളന പ്രതിനിധികളായി മുതിർന്ന നേതാക്കൾക്കൊപ്പം രണ്ട് കുട്ടികളും. ബാലസംഘം ഭാരവാഹികളായ തിരുവനന്തപുരം സ്വദേശി സന്ദീപും കാസർകോട് സ്വദേശി പ്രവിഷയുമാണ് പങ്കെടുക്കുന്നത്. ബാലസംഘം സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമാണിവർ. പ്രതിനിധികളിൽ ഏറ്റവും പ്രായം കുറഞ്ഞവർ ഇവർ രണ്ടുപേരുമാണ്.
കുട്ടികൾക്കും വിദ്യാർത്ഥികൾക്കും ഇത്രയും പ്രാധാന്യവും പ്രാതിനിദ്ധ്യവും നൽകുന്ന രാഷ്ട്രീയ പ്രസ്ഥാനം സി.പി.എം മാത്രമാണെന്ന് സന്ദീപും പ്രവിഷയും പറയുന്നു. തിരുവനന്തപുരം പുന്നയ്ക്കാട് ബ്രാഞ്ച് കമ്മിറ്റിയംഗമാണ് ഇരുപത്തൊന്നുകാരനായ സന്ദീപ്. സമപ്രായക്കാരിയായ പ്രവിഷ കാസർകോട് ഞണ്ടാടി ഫസ്റ്റ് ബ്രാഞ്ച് കമ്മിറ്റിയംഗമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |