തിരുവനന്തപുരം: ബി.ജെ.പിയെ അധികാരത്തിൽ നിന്ന് തുരത്താൻ കോൺഗ്രസ് തയ്യാറാകുമ്പോഴും പിന്നിൽ നിന്ന് കുത്തുന്ന നിലപാടാണ് സി.പി.എം നേതാക്കളുടേതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി. സ്വന്തം പാളയത്തിൽ നിന്ന് എം.എൽ.എ ഉൾപ്പെടെ ബി.ജെ.പിയിലേക്ക് പോകുമ്പോഴും കോൺഗ്രസിനെ പരിഹസിക്കാനാണ് അവർക്ക് താത്പര്യം. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ത്രിപുരയിൽ കോൺഗ്രസ് തനിച്ച് 25ശതമാനത്തിന് മുകളിൽ വോട്ട് നേടി. എന്നാൽ തുടർച്ചയായി ഭരണം നയിച്ച സി.പി.എമ്മിന് 17ശതമാനം വോട്ടാണ് നേടാനായത്. അതിൽ നിന്ന് തന്നെ ബി.ജെ.പിയിലേക്ക് ഒഴുകിയ വോട്ടുകൾ ആരുടെതാണെന്ന് വ്യക്തമാണെന്നും. ബി.ജെ.പിയുടെ കൊടക്കീഴിൽ അഭയം തേടിയത് കൊണ്ടുമാത്രമാണ് ലാവ് ലിൻ,സ്വർണക്കടത്ത് കേസുകളിൽ മുഖ്യമന്ത്രിയുടെ കൈകളിൽ വിലങ്ങ് വീഴാത്തതെന്നും സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |