തൃശൂർ: പള്ളിപ്പെരുന്നാളിനിടെ പടക്കം പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. തൃശൂർ മാളയിലാണ് സംഭവം. താണിശേരി സ്വദേശി പറേക്കാടൻ വീട്ടിൽ ഫ്രാൻസിസ് ആണ് മരിച്ചത്.
തെക്കൻ താണിശേരി സെന്റ് സേവ്യേഴ്‌സ് പള്ളിയിലാണ് അപകടമുണ്ടായത്. സംഭവത്തിന് പിന്നാലെ ഫ്രാൻസിസിനെ മാളയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞദിവസം മാളയിൽ പടക്ക നിർമാണശാലയിൽ പൊട്ടിത്തെറിയുണ്ടായതിനെ തുടർന്ന് രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. ഓലപ്പടക്കം മാലയായി കെട്ടുന്നതിനിടെയായിരുന്നു അപകടം. പൊള്ളലേറ്റവർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |