തൃശൂർ: തൃശൂരിലെ ചിൽഡ്രൻസ് ഹോമിൽ 17കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഇരിങ്ങാലക്കുട സ്വദേശി അങ്കിതാണ് മരിച്ചത്. ഉറങ്ങിക്കിടന്ന കുട്ടിയെ, അന്തേവാസിയായ 15കാരൻ ചുറ്റിക ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം. കുട്ടികൾ തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നതായാണ് വിവരം. ഇത് കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു.
25 ഓളം കുട്ടികളെയാണ് ചിൽഡ്രൻസ് ഹോമിൽ പാർപ്പിച്ചിരിക്കുന്നത്. വിയ്യൂർ പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |