തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി പട്ടിക ജാതി /വർഗ ക്ഷേമം എന്ന വിഷയത്തിൽ 18ന് പാലക്കാട്ട് സംഘടിപ്പിക്കുന്ന സംസ്ഥാന സംഗമത്തിന്റെ ലോഗോ പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ കെ.ശാന്തകുമാരി എം.എൽ.എയ്ക്ക് നൽകി മന്ത്രി എം ബി രാജേഷാണ് പ്രകാശനം നിർവഹിച്ചു.എം.എൽ.എമാരായ കെ.പ്രേംകുമാർ,കെ ബാബു,കെ.ഡി പ്രസേനൻ,എ.പ്രഭാകരൻ,പി.പി. സുമോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ,പട്ടികജാതി വികസന വകുപ്പ് ജില്ലാ ഓഫീസർ കെ.എസ് ശ്രീജ, പട്ടികവർഗ വികസന വകുപ്പ് ജില്ലാ ഓഫീസർ ഷെമീന ബേബി,ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.നവകേരളത്തിന്റെ പുതു വഴികളിൽ പട്ടികവിഭാഗക്കാരെ കൂടുതൽ ഉന്നതിയിലേക്ക് എത്തിക്കുന്നതിനും നിലവിലുള്ള വിഷയങ്ങൾക്ക് പരിഹാര മാർഗങ്ങൾ കണ്ടെത്തുന്നതിനുമാണ് പ്രത്യേക സംഗമം സംഘടിപ്പിക്കുന്നത്. മലമ്പുഴ ട്രൈപന്റ ഹോട്ടൽ ഓഡിറ്റോറിയത്തിൽ 18ന് രാവിലെ 9.30 നാണ് സംഗമം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |