തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദനെ അവസാനമായി ഒരു നോക്ക് കാണാൻ ദർബാർ ഹാളിലെത്തിയത് പ്രമുഖരുടെ നീണ്ടനിര. സി.പി.എം ദേശീയനേതാക്കളും ബംഗാളിൽ നിന്നുള്ള നേതാക്കളും എത്തി. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മുഖ്യമന്ത്റി പിണറായി വിജയൻ എന്നിവരുമെത്തി ആദരാഞ്ജലിയർപ്പിച്ചു.
സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, സി.പി.എം ദേശീയ നേതാക്കളായ പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, അശോക് ധാവ്‌ലെ, സി.പി.ഐ ദേശീയ കൗൺസിൽ അംഗം ആനിരാജ, തമിഴ്നാട് മന്ത്റി ദുരൈ മുരുഗൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം, എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ, രമേശ് ചെന്നിത്തല, കുമ്മനം രാജശേഖരൻ, വി.മുരളീധരൻ, ഒ.രാജഗോപാൽ, മന്ത്റിമാരായ കെ.രാജൻ, വി.ശിവൻകുട്ടി, എ.കെ.ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, ഡോ.ആർ.ബിന്ദു, വി.എൻ.വാസവൻ, പി.രാജീവ്, കെ.ബി.ഗണേശ്‌കുമാർ, പി.പ്രസാദ്, ജി.ആർ.അനിൽ, എം.ബി.രാജേഷ്, കെ.കൃഷ്ണൻകുട്ടി, പി.എ.മുഹമ്മദ് റിയാസ്, കെ.എൻ.ബാലഗോപാൽ, സജി ചെറിയാൻ, ഒ.ആർ.കേളു, രാമചന്ദ്രൻ കടന്നപ്പള്ളി, വീണാജോർജ്, സ്പീക്കർ എ.എൻ.ഷംസീർ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്, ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എം.എ. യൂസഫലി, ഇ.എം. നജീബ്, പി.സി.വിഷ്ണുനാഥ്, കെ.കെ.രമ, ജോബ് മൈക്കിൾ, മാണി സി.കാപ്പൻ, മാത്യു ടി.തോമസ്, ആര്യാ രാജേന്ദ്രൻ, പി.സതിദേവി, പി.കെ.ഗുരുദാസൻ, വി.എസ്.സുനിൽകുമാർ, സി.ദിവാകരൻ, ടി.എം.തോമസ് ഐസക്, ജെ.മേഴ്സിക്കുട്ടിയമ്മ, കെ.മുരളീധരൻ, വി.എം.സുധീരൻ, എൻ.ശക്തൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഷിബു ബേബി ജോൺ, ഡി.ജി.പി റവാഡ ചന്ദ്രശേഖർ, വി.കെ.രാമചന്ദ്രൻ, കോലിയക്കോട് കൃഷ്ണൻ നായർ, പ്രേംകുമാർ, ഡോ. കെ.ജയകുമാർ, സ്വാമി ശുഭാംഗാനന്ദ, സ്വാമി ഋതംബരാനന്ദ, കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, നടൻ ജഗദീഷ്, നിർമ്മാതാവ് സുരേഷ്‌കുമാർ, കളക്ടർ അനുകുമാരി, അഡ്വ. എ.എൻ. പ്രേംലാൽ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |