കാലിഫോർണിയ: യുഎസിലെ കാലിഫോണിയയിൽ ജനങ്ങളെ പരിഭ്രാന്തിയിലാക്കി ബസ് സ്റ്റോപ്പിലെ വിചിത്ര പാവ. മനുഷ്യന്റെ തൊലിയോട് സാമ്യമുള്ള ഒരു വസ്തുകൊണ്ടാണ് ഈ ടെഡി ബെയർ നിർമ്മിച്ചിരിക്കുന്നത്. ഒറ്റനോട്ടത്തിൽ ആരെയും ഭയപ്പെടുത്തുന്ന രൂപമാണിത്. ബെയർ വാലി റോഡിലെ ഗ്യാസ് സ്റ്റേഷന് സമീപമുള്ള ബസ് സ്റ്റോപ്പിലാണ് ഞായറാഴ്ച ടെഡിയെ കണ്ടത്. ഉടൻ തന്നെ ആളുകൾ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി സ്ഥലത്ത് പരിശോധന നടത്തി. മനുഷ്യന്റെ തൊലിയോട് സാമ്യമുള്ള ഒരു വസ്തുകൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നതെന്ന് അധികൃതർ പറയുന്നു.
ഈ പാവയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ടെഡി ബെയറിന് മനുഷ്യന്റെ കണ്ണും ചുണ്ടും മൂക്കും ഉണ്ട്. പാവയുടെ ശരീരത്തിൽ നിരവധി തുന്നലും കാണാം. ആരെയെങ്കിലും പറ്റിക്കാൻ വേണ്ടി ചെയ്തതായിരിക്കാമെന്നാണ് പൊലീസ് നിഗമനം. ഇത് മനുഷ്യന്റെ തൊലി ഉപയോഗിച്ച് ചെയ്തതല്ലെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായാണ് വിവരം.
അതേസമയം, ഈ ടെഡി ബെയർ താൻ നിർമ്മിച്ചതാണെന്ന അവകാശവാദം ഉയർത്തി ഒരു യുവാവ് രംഗത്തെത്തിയിട്ടുണ്ട്. സൗത്ത് കരോലിനയിലെ യുവാവാണ് ഇത്. ഇദ്ദേഹം ഇത്തരത്തിൽ നിരവധി പാവകൾ ചെയ്ത വിൽപന നടത്താറുണ്ട്. 'ഡാർക്ക് സീഡ് ക്രിയേഷൻസ്' എന്ന ഫേസ്‌ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇത്തരത്തിൽ നിരവധി പാവകളുടെ ചിത്രങ്ങളും വീഡിയോകളും ഈ പേജിൽ പങ്കുവച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |