തിരുവനന്തപുരം: പ്രമുഖ രസതന്ത്ര ശാസ്ത്രജ്ഞനും അദ്ധ്യാപകനുമായ തൈക്കാട് ഇലങ്കം നഗർ 102 നെക്കാറിൽ ഡോ.സി.ജി. രാമചന്ദ്രൻനായർ (93) അന്തരിച്ചു. നെടുമങ്ങാടിന് സമീപത്തെ വൃദ്ധസദനത്തിലാണ് അവസാനം കഴിഞ്ഞിരുന്നത്. മൃതദേഹം 25ന് രാവിലെ 8.30ന് തൈക്കാട്ടെ വീട്ടിലെത്തിക്കും. സംസ്‌ക്കാരം 10.30ന് തൈക്കാട് ശാന്തി കവാടത്തിൽ.
സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കമ്മിറ്റി ചെയർമാനായിരുന്നു. 1932ൽ ആലുവ കുറ്റിപ്പുഴയിൽ ജനനം. കേരള യൂണിവേഴ്സിറ്റി രസതന്ത്രവിഭാഗം തലവൻ, സയൻസ് ഫാക്കൽറ്റി ഡീൻ, അൾജിയേഴ്സിൽ യൂണി. പ്രൊഫസർ, യു.ജി.സി ഫെലോ എമരിറ്റസ്, വി.എസ്.എസ്.സി വിസിറ്റിംഗ് കൺസൾട്ടന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ജർമ്മനിയിലെ മാക് സ്പലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്, സ്വദേശി ശാസ്ത്രപുരസ്‌ക്കാരം, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്‌ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
ഭാര്യ കെ.ഭാരതിദേവി രണ്ടു മാസം മുൻപാണ് മരിച്ചത്. മക്കൾ: പരേതയായ ഗിരിജ ദീപക് ( ഇന്റർനാഷണൽ സ്കൂളുകളിൽ അദ്ധ്യാപികയായിരുന്നു), ഡോ. രാം കെ.മോഹൻ (എൻവയൺമെന്റൽ എൻജിനീയർ, അമേരിക്ക). മരുമക്കൾ: ദീപക് നായർ (ഇൻവെസ്റ്റ്‌മെന്റ് കൺസൽട്ടന്റ്), ഡോ. അപർണ മോഹൻ (അമേരിക്ക).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |