SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.36 PM IST

മുഖ്യമന്ത്രിയടക്കമുള്ളവർക്ക് ആശ്വാസം; കിഫ്‌‌ബി മസാല ബോണ്ടിലെ ഇഡി നോട്ടീസിന് സ്റ്റേ

Increase Font Size Decrease Font Size Print Page
hc

കൊച്ചി: കിഫ്‌ബി മസാല ബോണ്ടിലെ ഇഡി നോട്ടീസ് സ്‌റ്റേ ചെയ്ത് ഹൈക്കോടതി. മൂന്ന് മാസത്തേക്കാണ് സ്‌റ്റേ ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയ്ക്കും മുൻ ധനകാര്യമന്ത്രി തോമസ് ഐസക്കിനും കിഫ്‌ബി സിഇഒ കെ എം എബ്രഹാമിനും ആശ്വാസം നൽകുന്നതാണ് ഹൈക്കോടതി ഇടപെടൽ.

ഇഡിയുടേത് സ്ഥിരം കലാപരിപാടിയാണെന്നും തിരഞ്ഞെടുപ്പ് കാലത്ത് കേസ് കുത്തിപ്പൊക്കുകയാണെന്നുമായിരുന്നു നോട്ടീസ് ലഭിച്ചപ്പോൾ തോമസ് ഐസക് പ്രതികരിച്ചത്. ഫെമ ചട്ടലംഘനം നടന്നതായി കണ്ടെത്തിയതോടെയാണ് മുഖ്യമന്ത്രിക്കടക്കമുള്ളവർക്ക്‌ ഇഡി നോട്ടീസ് നൽകിയത്. മസാല ബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യ വികസനത്തിന് വിനിയോഗിച്ചത് ഫെമ ചട്ടലംഘനം ആണെന്നാണ് ഇഡിയുടെ കണ്ടെത്തൽ. മൂന്ന് വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് മുന്നിൽ ഇഡി ഇതുസംബന്ധിച്ച് പരാതി സമർപ്പിച്ചത്.

2019ൽ ലണ്ടൻ സ്റ്റോക് എക്‌സ്‌ചേഞ്ചിൽ 9.72 ശതമാനം പലിശയിൽ മസാല ബോണ്ടിറക്കി 2150 കോടി രൂപയാണ് സർക്കാർ‌ സമാഹരിച്ചത്. 2019 ജനുവരിയിൽ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിലെ യോഗത്തിലാണ് മസാല ബോണ്ട് ഇറക്കാൻ തീരുമാനമായത്. വിദേശ വാണിജ്യ വായ്‌പ സർക്കാർ ദുരുപയോഗം ചെയ്തെന്നാണ് ഇഡി കണ്ടെത്തൽ.

TAGS: MASALA BONDS, LATESTNEWS, KERALA, HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY