
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ആക്രമണത്തിൽ ഗൂഢാലോചന നടന്നതിന് തെളിവില്ലെന്നാണ് വിധിന്യായത്തിൽ വ്യക്തമാക്കുന്നത്. പൾസർ സുനിയും ദിലീപും തമ്മിൽ നേരിൽ കണ്ടതിന് തെളിവില്ല. സൗണ്ട് തോമ എന്ന സിനിമ മുതൽ ജോർജേട്ടൻസ് പൂരം എന്ന സിനിമവരെയുള്ള സമയത്ത് ഗൂഢാലോചന നടന്നതായി തെളിവില്ല. ആറ് സ്ഥലങ്ങളിൽ കൂടിക്കാഴ്‌ച നടന്നുവെന്ന പ്രോസിക്യൂഷന്റെ ആരോപണത്തിന് തെളിവില്ലെന്നും വിചാരണക്കോടതി ചൂണ്ടിക്കാട്ടി.
2013ൽ സൗണ്ട് തോമയുടെ സെറ്റിൽ വച്ചാണ് ദിലീപും പൾസർ സുനിയും കണ്ടുമുട്ടിയതെന്നായിരുന്നു പ്രോസിക്യൂഷൻ വ്യക്തമാക്കിയത്. ഇവിടെവച്ച് തുടങ്ങിയ ബന്ധം ഗൂഢാലോചനയിലേയ്ക്ക് വളർന്നുവെന്നുമാണ് പ്രോസിക്യൂഷന്റെ ആരോപണം. എന്നാൽ ഇക്കാര്യം തെളിയിക്കുന്നതിന് തെളിവില്ലെന്നാണ് കോടതി പറയുന്നത്. അക്കാലത്ത് നടൻ മുകേഷിന്റെ ഡ്രൈവർ ആയിരുന്നു പൾസർ സുനി. ആലപ്പുഴയിലെ ആർകെഡിയിലായിരുന്നു സൗണ്ട് തോമയിലെ അഭിനേതാക്കൾക്ക് താമസം ഒരുക്കിയിരുന്നത്. ഇവിടെവച്ച് പൾസർ സുനിയും ദിലീപും തമ്മിൽ കണ്ടതിന് തെളിവില്ല. മാത്രമല്ല, സെറ്റിലെ ഗുണ്ടാപ്രശ്നം പൾസർ സുനി ഇടപെട്ട് തെളിയിച്ചതായി തെളിവില്ലെന്നും കോടതി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |