
തന്റെ രസകരമായ അഭിമുഖങ്ങളിലൂടെയും സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന നടനാണ് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ നടിയായ നവ്യ നായരെക്കുറിച്ച് ധ്യാൻ പറഞ്ഞ കാര്യമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ലോക ഫുട്ബോൾ താരം മെസിയെ നേരിട്ട് കാണാനുള്ള അവസരം ലഭിച്ചെന്നും എന്നാൽ അത് വേണ്ടയെന്ന് വച്ചാണ് നവ്യയ്ക്കൊപ്പം ഉദ്ഘാടനത്തിന് എത്തിയതെന്നുമാണ് ധ്യാൻ പറയുന്നത്. കൊട്ടാരക്കരയിൽ ഒരു ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു നടൻ ഇക്കാര്യം പറഞ്ഞത്.
'കഴിഞ്ഞ ദിവസം മുംബയിൽ മെസി വന്നുപോയത് നമ്മളെല്ലാം കണ്ടിട്ടുണ്ടാകും. സംഘാടകരിൽ ഒരാളായ കൂട്ടുകാരൻ മെസിയെ കാണാൻ ഒരവസരം തരാമെന്ന് പറഞ്ഞിരുന്നു. അപ്പോൾ ഞാൻ പറഞ്ഞു, വരാൻ പറ്റില്ല കൊട്ടാരക്കരയിൽ നവ്യ നായർക്കൊപ്പം ഒരു ഉദ്ഘാടനമുണ്ടെന്ന്. മെസിയേക്കാൾ വലുതാണോ നിനക്ക് നവ്യയെന്ന് കൂട്ടുകാരൻ ചോദിച്ചു. അതേ എന്നാണ് ഞാൻ മറുപടി പറഞ്ഞത്. മലയാള സിനിമയിലെ ഒരു ഇതിഹാസ നായികയുമായാണ് ഞാൻ ഈ വേദി പങ്കിടുന്നത്.
എന്റെ പഴയൊരു ഇന്റർവ്യൂ ഉണ്ട്. അച്ഛനൊപ്പമുള്ളത്. അതിലൂടെയാണ് എന്റെ ഇന്റർവ്യു കരിയർ ആരംഭിക്കുന്നത്. ആ അഭിമുഖത്തിൽ കല്യാണം കഴിക്കാൻ ഞാൻ ഒരുപാട് ആഗ്രഹിച്ച ആളാണ് നവ്യ നായർ എന്ന് ഞാൻ പറഞ്ഞിരുന്നു. അന്നത്തെക്കാലത്ത് നവ്യ നായർ, കാവ്യ മാധവൻ അല്ലെങ്കിൽ മീര ജാസ്മിൻ. ഇവരിൽ മൂന്ന് പേരിൽ ഒരാളെ കല്യാണം കഴിക്കണമെന്നതായിരുന്നു എന്റെ ലക്ഷ്യം പക്ഷേ അത് നടന്നില്ല. എനിക്ക് മെസിയെക്കാൾ അല്ലെങ്കിൽ മറ്റാരെക്കാളും വലുത് നവ്യയാണ്' - ധ്യാൻ പറഞ്ഞു. വീഡിയോ. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലാണ്. ധ്യാനിന്റെ വാക്കുകൾ കേട്ട് പൊട്ടിച്ചിരിക്കുന്ന നവ്യയെയും വീഡിയോയിൽ കാണാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |