തിരുവനന്തപുരം: ഭൂമി തരംമാറ്റത്തിന് കെട്ടിക്കിടക്കുന്ന ഓൺലൈൻ അപേക്ഷകളുടെ തീർപ്പാക്കലിന് ഗൗരവമായ ഇടപെടലാണ് സർക്കാർ നടത്തുന്നത്. എന്നാൽ അതിന്റെ മെച്ചം ഉണ്ടാവുന്നില്ല. കഴിഞ്ഞ ജൂലായ് ഒന്നുമുതൽ തീർപ്പാക്കൽ താലൂക്ക് അടിസ്ഥാനത്തിലാക്കിയിരുന്നു.
സംസ്ഥാനത്ത് 27 ആർ.ഡി.ഒ/സബ് കളക്ടർമാർ കൈകാര്യം ചെയ്തിരുന്ന തരംമാറ്റൽ മേൽനോട്ടം 71 ഡെപ്യൂട്ടി കളക്ടർമാർ നേരിട്ട് കൈകാര്യം ചെയ്യാനും തുടങ്ങി. ഇവരെ സഹായിക്കാൻ 68 ജൂനിയർ സൂപ്രണ്ടുമാരും 181 ക്ലാർക്കുമാരുമുണ്ട്. വിവിധ ഓഫീസുകളിലെ 779 ഒ.എ മാരെയും 243 ടൈപ്പിസ്റ്റുമാരെയും വില്ലേജ്/ താലൂക്ക് ഓഫീസുകളിലേക്ക് പുനർവിന്യസിച്ചു. ഇ- ഓഫീസ് സംവിധാനവും ശക്തമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |