
കൊല്ലം∙ ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട കേസന്വേഷണ വിവരങ്ങളുടെ പകർപ്പ് ഇ.ഡിക്ക് കൈമാറുന്നതിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കോടതിയിൽ എതിർത്തേക്കും. ഇ.ഡിയുടെ സമാന്തര അന്വേഷണം നിലവിലെ അന്വേഷണത്തെ ബാധിക്കുമെന്നാണ് നിലപാട്.
ശബരിമല കേസിൽ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി എഫ്.ഐ.ആറിന്റെ സർട്ടിഫൈ ചെയ്ത പകർപ്പ് ആവശ്യപ്പെട്ടാണ് ഇ.ഡി കൊല്ലം വിജിലൻസ് കോടതിയിൽ ഹർജി നൽകിയത്. ഇതിൽ എതിർവാദം ഉന്നയിക്കാൻ പ്രത്യേക അന്വേഷണം സംഘം സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇ.ഡിയുടെ ഹർജി 10ന് പരിഗണിക്കുമ്പോൾ രേഖകൾ തത്കാലം കൈമാറാനാകില്ലെന്ന വാദം എസ്.ഐ.ടി ഉന്നയിച്ചേക്കും. കോടതി നിലപാടാണ് ഇക്കാര്യത്തിൽ നിർണായകം.
കേസിന്റെ രേഖകൾ ആവശ്യപ്പെട്ട് ഇ.ഡി റാന്നി മജിസ്ട്രേറ്റ് കോടതിയെയാണ് ആദ്യം സമീപിച്ചത്. ആവശ്യം തള്ളിയതോടെ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേസ് പരിഗണിക്കുന്ന കൊല്ലം വിജിലൻസ് കോടതിയെ സമീപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |