
ചങ്ങനാശേരി: ശസ്ത്രക്രിയയെ തുടർന്ന് വിശ്രമത്തിലായതിനാൽ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തില്ല. വാഴപ്പള്ളി സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ആയിരുന്നു അദ്ദേഹത്തിന് വോട്ട്. സ്‌കൂളിലെ പടികൾ കയറാൻ കഴിയാത്തതിനാലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്താതിരുന്നത്. മാസങ്ങൾക്ക് മുമ്പ് വീഴ്ചയിൽ പരിക്കേറ്റതിനെ തുടർന്നാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |