തിരുവനന്തപുരം: ചലച്ചിത്ര നിർമ്മാതാവ് നാലാഞ്ചിറ പാറോട്ടുകോണം ജെ ലെയ്ൻ 'ലിറ്റിൽ ഫ്ളവർ" ഹൗസ് നമ്പർ 85 ൽ പി. സ്റ്റാൻലി (81 ) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് മുട്ടട ഹോളി ക്രോസ് ചർച്ച് സെമിത്തേരിയിൽ നടക്കും.
തൂവാനത്തുമ്പികൾ, മോചനം, വരദക്ഷിണ, തീക്കളി തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവായിരുന്നു. പത്രപ്രവർത്തകൻ, എഴുത്തുകാരൻ,സംവിധായകൻ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. മദ്രാസ് ഡോൺബോസ്കോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ജേർണലിസവും ഫിലിം ഡയറക്ഷനിൽ പരിശീലനവും നേടിയ സ്റ്റാൻലി കൊല്ലത്ത് സിത്താര പ്രിന്റേഴ്സ് ആരംഭിച്ചു. ഇരുപതാം വയസിൽ മദ്രാസിലേക്ക് പോയി. 30 വർഷം എം.വിൻസന്റിനും തോപ്പിൽ ഭാസിക്കുമൊപ്പം പ്രവർത്തിച്ചു. രാജൻ പറഞ്ഞ കഥ, തോൽക്കാൻ എനിക്കു മനസ്സില്ല,വയനാടൻ തമ്പാൻ എന്നീ ചിത്രങ്ങളുടെ വിതരണാവകാശം വാങ്ങി റിലീസ് ചെയ്തു. 25ൽ പരം സിനിമകളുടെ സഹ സംവിധായകനായിരുന്നു.'വാസ്തുകലാപീഠം" എന്ന കെട്ടിടനിർമ്മാണ സ്ഥാപനത്തിന്റെ ഡയറക്‌ടറും, വാസ്‌തു കൺസൾട്ടന്റുമായിരുന്നു. കനൽവഴിയിലെ നിഴലുകൾ, മാന്ത്രിക പുരത്തിന്റെ കഥ, പ്രണയത്തിന്റെ സുവിശേഷം തുടങ്ങിയ കൃതികൾ രചിച്ചു.
ഭാര്യ : പരേതയായ സാലമ്മ സ്റ്റാൻലി. മക്കൾ: ബെൻസൺ സ്റ്റാൻലി (മാനേജിംഗ് ഡയറക്‌ടർ റിഫ്ൺ, സൗദി അറേബ്യ), ഷൈനി ജോയി, സുനിൽ സ്റ്റാൻലി (കോഫൗണ്ടർ ആൻഡ് പ്രിൻസിപ്പൽ ആർട്ടിടെക്റ്റ്. ഇന്നർ സ്പെസ് ഇന്റീരിയർ ഡിസൈൻ എൽ.എൽ.സി ദുബായ്). മരുമക്കൾ: ഡോ. പർവീൺ മോളി ,ജോയി ഫെർണാണ്ടസ്, ബിനു സുനിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |