
തെന്നിന്ത്യൻ സിനിമാലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന താരവിവാഹമാണ് വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും. ഫെബ്രുവരി 26നാണ് ഇരുവരും വിവാഹിതരാകുന്നത്.
ഉദയ്പൂരിലെ ആഡംബര ഹോട്ടലായ ഐടിസി മൊമന്റോസിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടക്കുന്നത്. തീർത്തും സ്വകാര്യമായ ചടങ്ങിൽ ഏകദേശം 100 പേർക്ക് മാത്രമാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ഐടിസി മൊമന്റോസിൽ വിവാഹാഘോഷങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
ഇതിനിടെ താരങ്ങളുടെ മുൻകാല ബന്ധങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. രശ്മിക മന്ദാനയും നടൻ രക്ഷിത് ഷെട്ടിയും മുൻപ് പ്രണയത്തിലായിരുന്നു. മാത്രമല്ല 2017 ജൂലായിൽ ഇവരുടെ വിവാഹ നിശ്ചയവും നടന്നിരുന്നു. എന്നാൽ തൊട്ടടുത്ത വർഷം ഇരുവരും വിവാഹ ബന്ധത്തിൽ നിന്ന് പിൻമാറുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനൊപ്പം ഇപ്പോഴിതാ വിജയ് ദേവരകൊണ്ടയുടെ മുൻ കാമുകിയെ കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. കരിയറിന്റെ തുടക്കത്തിലാണ് വിർജിനി എന്ന ബെൽജിയൻ മോഡലുമായി വിജയ്‌യ്ക്ക് ബന്ധമുണ്ടായിരുന്നത്.

ആരാണ് വിർജീനി
വിർജീനിയുടെ ആദ്യകാല ജീവിതത്തെ കുറിച്ചോ കരിയറിനെ കുറിച്ചോ വളരെകുറച്ച് വിവരങ്ങൾ മാത്രമേ പുറത്തുവന്നിട്ടുള്ളൂ. 2018ൽ വിജയ്‌യും വിർജീനിയുടെ ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്തു വന്നതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം പരസ്യമായത്. 2016ൽ വിജയ് അഭിനയിച്ച് പെല്ലി ചൂപ്പുലുവിൽ വിർജീന് ഒരു ചെറിയ വേഷം ചെയ്തിരുന്നു. ഈ സിനിമയുടെ സെറ്റിൽ വച്ചാണ് ഇവർ അടുപ്പത്തിലായത് എന്നാണ് നിഗമനം. ചിത്രത്തിന്റെ വിജയത്തോടെ വിജയ്ദേവരകൊണ്ട പ്രശസ്തിയിലേക്കുയർന്നു. ഇതേസമയം തന്നെ വിർജീനിയുടെയും ദേവരകൊണ്ടയുടെയും നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. തങ്ങളുടെ നാലുവർഷത്തെ ബന്ധത്തിന്റെ വാർഷികം ആഘോഷിക്കുന്ന ഇൻസ്റ്റഗ്രാം പോസ്റ്റും വിർജീനി അക്കാലത്ത് പങ്കുവച്ചിരുന്നു.

പിന്നീടൊരിക്കൽ ദേവരകൊണ്ടയുടെ ജന്മദിനത്തിൽ ആശംസ നേർന്നു കൊണ്ട് പങ്കുവച്ച പോസ്റ്റിൽ കൈകൾ ചേർത്തുപിടിച്ച ചിത്രത്തിനൊപ്പം നല്ല പാതി എന്ന് ക്യാപ്ഷനും നൽകിയിരുന്നു. വിജയ്‌യുടെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും വിർജീനി പങ്കുവച്ചു. പക്ഷേ വിജയോ വിർജീനിയോ അവരുടെ ബന്ധത്തെ കുറിച്ച് പരസ്യമായി പ്രതകരിച്ചിരുന്നില്ല 2017-2018 കാലഘട്ടത്തിൽ വിജയും വിർജിനിയും വേർപിരിഞ്ഞതായാണ് വിവരം. 2018ലാണ് ഗീതാഗോവിന്ദം എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ച രശ്മികയുമായി വിജയ് പ്രണയത്തിലായത് എന്നതും സോഷ്യൽ മീഡിയ ചർച്ചകളിൽ നിറയുന്നു.
ഒരിക്കൽ തനിക്കൊരു പ്രണയം ഉണ്ടായിരുന്നതായും, ആ പ്രണയം വേർപിരിഞ്ഞു എന്നും ആരുടേയും പേര് പറയാതെ വിജയ് ദേവരകൊണ്ട പണ്ടൊരിക്കൽ വെളിപ്പെടുത്തിയിരുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |