
തൃശൂർ : തൃശൂരിൽ പത്മജ മത്സരിച്ചേക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കെ, മണ്ഡലത്തിൽ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് താമര വരച്ച് തുടക്കമിട്ട് പത്മജ വേണുഗോപാൽ. അയ്യന്തോളിലാണ് ചുമരെഴുത്തിന് തുടക്കമിട്ടത്. നേരത്തെ എം.ടി.രമേശ്, ജേക്കബ് തോമസ് എന്നിവരുടെ പേരുകളാണ് ഉയർന്നിരുന്നതെങ്കിൽ, ബി.ജെ.പി കേന്ദ്ര നേതൃത്വം പത്മജയോട് മത്സരിക്കാൻ നിർദ്ദേശിച്ചതായാണ് വിവരം. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പിന്തുണയും പത്മജയ്ക്കുണ്ട്.
കഴിഞ്ഞ തവണ സുരേഷ് ഗോപിയുടെ എതിരാളിയായിരുന്നു പത്മജ . സി.പി.ഐയിലെ പി.ബാലചന്ദ്രനോട് അന്ന് ആയിരത്തിൽ താഴെ വോട്ടിനാണ് പരാജയപ്പെട്ടത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് പത്മജ ബി.ജെ.പിയിൽ ചേർന്നത്. സ്ഥാനാർത്ഥിയല്ലെങ്കിലും മണ്ഡലത്തിൽ സജീവമായി പ്രവർത്തന രംഗത്തുണ്ടാവുമെന്നും, ഇടത് -വലതു മുന്നണികളുടെ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം തൃശൂരിലെ ജനത തള്ളിക്കളയുമെന്നും പത്മജ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |