തിരുവനന്തപുരം: ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് പുനഃസ്ഥാപിക്കണമെന്ന് ശബരിമല കർമ്മസമിതി വാർത്താസമ്മേളനതിൽ ആവശ്യപ്പെട്ടു. ഓൺലൈൻ ബുക്കിംഗിനെപ്പറ്റി അറിയാതെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഭക്തർക്ക് ദർശനം ദുഷ്കരമാകും. അയ്യപ്പ ഭക്തരായ ജീവനക്കാരെ മാത്രമേ ശബരിമലയിൽ നിയോഗിക്കാവൂ. ഭക്തരോട് അപമര്യാദയായി പെരുമാറുന്ന ജീവനക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം.
കരിമലയിലും പുൽമേട്ടിലും സൗജന്യഭക്ഷണവും സൗകര്യങ്ങളുമൊരുക്കുക, കെ.എസ്.ഇ.ബിയും കെ.എസ്.ആർ.ടി.സിയും അമിതനിരക്ക് പിൻവലിക്കുക, മലകയറുന്ന ഭക്തർക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കുക, പമ്പയിൽ ആധുനിക സൗകര്യങ്ങളോടെ ആശുപത്രി സ്ഥാപിക്കുക, കാനനപാതയിൽ തീർത്ഥാടകർക്കായി ഒരുക്കിയിരിക്കുന്ന മണ്ഡപങ്ങളിൽ കച്ചവടം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കർമ്മസമിതി തിരുവിതാംകൂർ ദേവസ്വം ബോർഡിന് നിവേദനം സമർപ്പിച്ചു.
ജനറൽ കൺവീനർ എസ്.ജെ.ആർ. കുമാർ,ശബരിമല അയ്യപ്പ സേവാസമാജം ദേശീയ ജനറൽ സെക്രട്ടറി ഇറോഡ് രാജൻ, സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ.രാജശേഖരൻ, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറിമാരായ കെ. പ്രഭാകരൻ, സന്ദീപ് തമ്പാനൂർ എന്നിവർ വാർത്താസമ്മേളനതിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |