
കൊല്ലം: കുടുംബശ്രീ 'ഹൈടെക് ടേക്ക് എവേ ഫുഡ് കോർട്ടു'കളിൽ കാത്തിരിക്കുന്നത് കൊതിയൂറും വിഭവങ്ങൾ. പൊതുമേഖല സ്ഥാപനമായ മീറ്റ് പ്രോഡക്ട്സ് ഒഫ് ഇന്ത്യയുമായി ചേർന്നാണിത്. ആദ്യഘട്ടത്തിൽ നഗരപ്രദേശങ്ങളിൽ 50എണ്ണം. ഇതിൽ 20എണ്ണം ജനുവരിയിൽ തുടങ്ങാനാണ് ആലോചന. ഇരുന്ന് കഴിക്കാനുള്ള സൗകര്യമുണ്ടാവില്ല, പാഴ്സൽ മാത്രം. പതിനഞ്ചോളം ചിക്കൻ, ബീഫ് വിഭവങ്ങളുണ്ടാവും. മീറ്റ് പ്രൊഡക്ട്സ് ഒഫ് ഇന്ത്യയുടെ അഞ്ചലിലുള്ള പ്ലാന്റിൽ നിന്ന് ചിക്കനും ബീഫും പൂജ്യം മുതൽ എട്ട് ഡിഗ്രി സെൽഷ്യസ് വരെ ശീതീകരിച്ച് കൈമാറും. ടേക്ക് എവേ സെന്ററുകളിൽ ഇവ പാകം ചെയ്ത് പാഴ്സലായി വിൽക്കും. ചായയ്ക്കൊപ്പം സ്നാക്സ് കഴിക്കാനുള്ള സ്റ്റാൻഡുകളുണ്ടാകും. ഓൺലൈൻ വ്യാപാര ശൃംഖലകളുമായും കൈകോർക്കും. കുടുംബശ്രീയുടെ കേരള ചിക്കൻ പദ്ധതിയിൽ വളർത്തിയെടുക്കുന്ന കോഴികളെ മീറ്റ് പ്രോഡക്ട്സ് ഒഫ് ഇന്ത്യയ്ക്ക് കൈമാറി പാചകത്തിനുള്ള പരുവത്തിൽ സംസ്കരിച്ച് തിരികെ വാങ്ങാനും പദ്ധതിയുണ്ട്. കടമുറികൾ വാടകയ്ക്കെടുത്ത് ടേക്ക് ഏവേ സെന്ററുകൾ സജ്ജമാക്കാൻ 2മുതൽ മൂന്ന് ലക്ഷം വരെയാണ് ചെലവ്. രണ്ടോ മൂന്നോ കുടുംബശ്രീ അംഗങ്ങളടങ്ങുന്ന കൂട്ടായ്മ, സംരംഭത്തിനാവശ്യമായ തുക ബാങ്ക് വായ്പയായെടുക്കണം. നാല് ശതമാനത്തിന് മുകളിലുള്ള പലിശ കുടുംബശ്രീ സബ്സിഡിയായി നൽകും. സംരംഭകരെ ജില്ലാ മിഷനാകും തിരഞ്ഞെടുക്കുക. ഇവർക്കുള്ള പരിശീലനം ഈ മാസം ആരംഭിക്കും.
പ്രധാന വിഭവങ്ങൾ
ചിക്കൻ, ബീഫ് സമൂസ, മോമോസ്, ചിക്കൻ നട്ട്ഗെറ്റ്സ്, ചിക്കൻ ഫ്രൈഡ് ബാൾസ്, റോസ്റ്റഡ് ചിക്കൻ, ചിക്കൻ ബിരിയാണി, ബീഫ് ബിരിയാണി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |