SignIn
Kerala Kaumudi Online
Friday, 09 May 2025 11.21 AM IST

ബാലികയെ കൊന്ന കാരണം വെളിപ്പെടുത്താതെ പ്രതി

Increase Font Size Decrease Font Size Print Page
ddd

തിരുവനന്തപുരം:ബാലരാമപുരം കോട്ടുകാൽക്കോണം വാറുവിളാകത്ത്‌ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ രണ്ടുവയസുള്ള മകൾ ദേവേന്ദുവിനെ കൊലപ്പെടുത്തിയതിന്റെ കാരണം കണ്ടെത്താനാവാതെ പൊലീസ്. പ്രതിയായ കുട്ടിയുടെ അമ്മാവൻ ഹരിയ്ക്ക്(25) മാനസികാസ്ഥ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്.താനാണ് കൃത്യം ചെയ്തതെന്ന് പ്രതി പറയുന്നുണ്ട്.

എന്നാൽ എന്തിനാണ് കൊന്നതെന്ന് വ്യക്തമായി പറയുന്നില്ല. ഇന്നലെ വൈകിട്ട് പ്രതിയുമായി കൃത്യം നടന്ന വീട്ടിലെത്തി പൊലീസ് തെളിവെടുപ്പ് നടത്തി.വീട്ടുവളപ്പിലെ കിണറ്റിലെറിഞ്ഞാണ് കൊന്നത്.

രാത്രിയോടെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത് നെയ്യാറ്റിൻകര ജയിലിലേക്ക് മാറ്റി. വീണ്ടും ചോദ്യം ചെയ്യാൻ ബാലരാമപുരം പൊലീസ് ഇന്ന്കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും.

പ്രതി ​കരയും,​ചിരിക്കും,​

പൊലീസിനോട് തട്ടിക്കയറും

രാവിലെ 9 മുതൽ ചോദ്യം ചെയ്യൽ ആരംഭിച്ചു.എന്തിന് കൊലപ്പെടുത്തിയതെന്ന് ചോദിച്ചപ്പോൾ അറിയില്ല എന്നായിരുന്നു ഉത്തരം. ചോദ്യം ആവർത്തിച്ചപ്പോൾ, പരസ്പരം ബന്ധമില്ലാത്ത മറുപടികൾ നൽകി. ഉൾവിളി കൊണ്ടാണ് കൊലപാതകം ചെയ്‌തെന്നാണ് പറഞ്ഞു, പിന്നീടത് മാറ്രി. സഹോദരി ശ്രീതുവിനെക്കുറിച്ച് ചോദിച്ചപ്പോഴും പരസ്പരം ബന്ധമില്ലാത്ത മറുപടികളായിരുന്നു.ഹരിയ്ക്ക് മാനസികാസ്വസ്ഥ്വമുണ്ടെന്ന് കുടുംബം പറഞ്ഞിരുന്നതായും പൊലീസ് വെളിപ്പെടുത്തി.ഇടയ്ക്ക് കരയും,​പിന്നീട് ചിരിക്കും.ചോദ്യം ചെയ്തു കഴിയുമ്പോൾ പൊലീസിനോട് തട്ടികയറും.വെള്ളമല്ലാതെ മറ്റൊന്നും കഴിക്കുന്നില്ല.

തിരുവനന്തപുരം റൂറൽ എസ്.പി കെ.എസ്.സുദർശൻ,​നെയ്യാറ്റിൻകര ഡിവൈ.എസ്.പി എസ്.ഷാജി ബാലരാമപുരം എസ്.എച്ച്.ഒ ധർമ്മജിത്ത് പി.എസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതി ഹരിയെ ചോദ്യം ചെയ്തത്.

ജ്യോത്സ്യനെ ചോദ്യം ചെയ്തു

36 ലക്ഷം രൂപ തട്ടിയെടുത്തെന്ന് മരിച്ച ബാലികയുടെ മാതാവ് ശ്രീതു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കരിയ്ക്കകം സ്വദേശി ശംഖുംമുഖം ദേവിദാസൻ എന്ന എസ്.പ്രദീപ് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ജ്യോത്സ്യനായ ഇയാൾ ശ്രീതുവിന്റെ വീട്ടിലെത്തി മന്ത്രവാദം ചെയ്തെന്നും പണം തട്ടിയെടുത്തെന്നും പരാതിയിൽ പറയുന്നു. മന്ത്രവാദം നടത്തിയത് ആറു മാസം മുമ്പാണെന്നാണ് സൂചന.വീടു വയ്ക്കാനായി കടം കൊടുത്തതാണെന്നും സംശയമുണ്ട്. ഇയാൾക്ക് കൊലപാതകവുമായി നിലവിൽ ബന്ധമില്ലെന്നും പൊലീസ് പറഞ്ഞു.

`ഹരിയാണ് കൃത്യം നടത്തിയതെന്ന് ഏതാണ്ട് സമ്മതിച്ചിട്ടുണ്ട്.അന്വേഷണത്തോട് സഹകരിക്കുന്നില്ല.മൊഴികൾ മാറ്റിയാണ് പറയുന്നത്.കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ്'.

-കെ.എസ്.സുദ‍ർശൻ,

റൂറൽ എസ്.പി

വെ​ല്ലു​വി​ളി​യാ​യി​ ​അ​ന്വേ​ഷ​ണം,​​​തെ​ളി​വ്

തി​രു​വ​ന​ന്ത​പു​രം​:​ബാ​ല​രാ​മ​പു​ര​ത്ത് ​അ​മ്മാ​വ​ൻ​ ​കി​ണ​റ്റി​ലെ​റി​ഞ്ഞ് ​ര​ണ്ട് ​വ​യ​സു​കാ​രി​യെ​ ​കൊ​ല​പ്പെ​ടു​ത്തി​യ​ ​കേ​സി​ൽ​ ​പ്ര​തി​യു​ടെ​ ​നി​സ​ഹ​ക​ര​ണം​ ​കാ​ര​ണം​ ​അ​ന്വേ​ഷ​ണ​വും​ ​തെ​ളി​വ് ​ശേ​ഖ​രി​ക്ക​ലും​ ​വെ​ല്ലു​വി​ളി​യാ​യി.
ശാ​സ്ത്രീ​യ,​ഫോ​റ​ൻ​സി​ക്ക്,​സൈ​ബ​ർ​ ​തെ​ളി​വു​ക​ൾ​ ​കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ​അ​ന്വേ​ഷ​ണം.​പാ​റ​ശാ​ല​ ​ഷാ​രോ​ൺ​ ​കേ​സും​ ​ശാ​സ്ത്രീ​യ,​സാ​ഹ​ച​ര്യ​ ​തെ​ളി​വു​ക​ൾ​ ​ശേ​ഖ​രി​ച്ചാ​ണ് ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ന് ​തെ​ളി​യി​ക്കാ​നാ​യ​ത്.​ഹ​രി​യു​ടെ​ ​മു​ൻ​കാ​ല​ ​ച​രി​ത്ര​വും​ ​പൊ​ലീ​സ് ​തി​ര​യു​ന്നു​ണ്ട്.​ ​ബ​ന്ധു​ക്ക​ളു​ടെ​ ​മൊ​ഴി​ക​ൾ​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​പൂ​ർ​ണ​മാ​യി​ ​വി​ശ്വ​സി​ച്ചി​ട്ടി​ല്ല.​ഹ​രി​യും​ ​സ​ഹോ​ദ​രി​ ​ശ്രീ​തു​വും​ ​നി​ഗൂ​ഢ​ ​സ്വ​ഭാ​വ​മു​ള്ള​വ​രാ​ണെ​ന്നാ​ണ് ​വി​വ​രം.​ ​ഇ​വ​ർ​ ​ത​മ്മി​ലു​ള്ള​ ​വാ​ട്സാ​പ്പി​ലെ​ ​ചാ​റ്റു​ക​ളി​ലും​ ​ഇ​ത് ​തെ​ളി​യി​ക്കു​ന്ന​ ​വി​വ​ര​ങ്ങ​ളു​ണ്ടെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.

ഫോ​റ​ൻ​സി​ക്ക് ​തെ​ളി​വു​കൾ


​കൊ​ല്ല​പ്പെ​ട്ട​ ​കു​ഞ്ഞി​ന്റെ​ ​ഡി.​എ​ൻ.​എ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തും.​കു​ഞ്ഞി​ന്റെ​ ​ശ​രീ​ര​ത്തി​ൽ​ ​

ഉ​ണ്ടാ​യ​ ​വി​ര​ല​യ​ടാ​ളം​ ​ഉ​ൾ​പ്പെ​ടെ​ ​സൂ​ക്ഷ​മാ​യി​ ​പ​രി​ശോ​ധി​ക്കും.
​പ്ര​തി​യു​ടെ​ ​വി​ര​ല​ട​യാ​ളം​ ​പ​രി​ശോ​ധി​ക്കും.​ ​പ്ര​തി​യു​ടെ​ ​ഡി.​എ​ൻ.​എ​യും​ ​പ​രി​ശോ​ധി​ച്ചേ​ക്കും.
​കു​ട്ടി​യു​ടെ​ ​പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ലെ​ ​വി​വ​ര​ങ്ങ​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലും​ ​പ​രി​ശോ​ധന

സാ​ഹ​ച​ര്യ​ ​തെ​ളി​വു​കൾ


​പ്ര​തി​ ​ഹ​രി​യു​ടെ​ ​പ​ശ്ചാ​ത്ത​ലം
​സാ​ക്ഷി​ ​മൊ​ഴി​കൾ

ഡി​ജി​റ്റ​ൽ​ ​തെ​ളി​വു​കൾ


​പ്ര​തി​യു​ടെ​ ​ഫോ​ൺ​ ​കോ​ളു​ക​ളു​ടെ​ ​വി​ശ​ദ​മാ​യ​ ​പ​രി​ശോ​ധ​ന.​ ​വാ​ട്സാ​പ്പ് ​ചാ​റ്റു​ക​ൾ.​പ്ര​തി​ ​ഫോ​ണി​ൽ​ ​നി​ന്ന് ​മാ​യ്ച്ചു​ ​ക​ള​ഞ്ഞ​ ​രേ​ഖ​ക​ൾ​ ​ഉ​ണ്ടെ​ങ്കി​ൽ​ ​അ​ത് ​സൈ​ബ​ർ​ ​സെ​ൽ​ ​വ​ഴി​ ​വീ​ണ്ടെ​ടു​ക്കൽ
​സം​ശ​യ​മു​ള്ള​വ​രു​ടെ​ ​ഫോ​ണു​ക​ളും​ ​പ​രി​ശോ​ധി​ക്കും

ജോ​ലി​ ​ചെ​യ്തി​രു​ന്ന
സ്ഥ​ലം​ ​തേ​ടി​ ​പൊ​ലീ​സ്


പ്ര​തി​ ​ഹ​രി​ ​മു​ൻ​പ് ​ജോ​ലി​ ​ചെ​യ്തി​രു​ന്ന​ ​സ്ഥ​ലം​ ​ക​ണ്ടെ​ത്താ​ൻ​ ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു.​ ​ആ​ല​പ്പു​ഴ​യി​ൽ​ ​ജോ​ലി​ ​ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ​സൂ​ച​ന​ക​ളു​ണ്ട്.​ഇ​ന്ന​ലെ​ ​ക​സ്റ്റ​ഡി​യി​ലാ​യ​ ​ശം​ഖും​മു​ഖം​ ​ദേ​വീ​ദാ​സ​ൻ​ ​എ​ന്ന​ ​എ​സ്.​പി​ ​പ്ര​ദീ​പ്കു​മാ​റി​ന്റെ​ ​അ​സി​സ്റ്റ​ന്റാ​യി​ ​ഹ​രിജോ​ലി​ ​ചെ​യ്തെ​ന്നും​ ​അ​ഭ്യൂ​ഹ​മു​ണ്ട്.​ഇ​തും​ ​അ​ന്വേ​ഷി​ക്കും.

സാ​മ്പ​ത്തി​ക​ ​ഇ​ട​പാ​ടു​ക​ളി​ലും​ ​ദു​രൂ​ഹത


തി​രു​വ​ന​ന്ത​പു​രം​:​ ​ശ്രീ​തു​വി​ന്റെ​യും​ ​ഹ​രി​കു​മാ​റി​ന്റെ​യും​ ​സാ​മ്പ​ത്തി​ക​ ​ഇ​ട​പാ​ടു​ക​ളി​ലും​ ​ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ​പൊ​ലീ​സ് ​പ​റ​യു​ന്നു.​ ​വി​വി​ധ​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​പ​റ​ഞ്ഞ് ​ശ്രീ​തു​ ​ബ​ന്ധു​ക്ക​ളി​ൽ​ ​നി​ന്നും​ ​നാ​ട്ടു​കാ​രി​ൽ​ ​നി​ന്നും​ ​വ​ലി​യ​തു​ക​ ​ക​ടം​ ​വാ​ങ്ങി​യി​രു​ന്നു.​ ​ശ്രീ​തു​വി​നും​ ​കു​ടും​ബ​ത്തി​നും​ ​സാ​മ്പ​ത്തി​ക​ ​ബാ​ധ്യ​ത​ ​മാ​റു​ന്ന​തി​ന് ​പൂ​ജ​ക​ൾ​ ​ന​ട​ത്തു​ന്ന​തി​നും​ ​ശ്ര​മി​ച്ച​താ​യി​ ​സൂ​ച​ന​യു​ണ്ട്.​ ​ആ​ഭി​ചാ​ര​ ​ക്രി​യ​ക​ളു​മാ​യി​ ​ബ​ന്ധ​മു​ണ്ടോ​ ​എ​ന്നും​ ​പൊ​ലീ​സ് ​സം​ശ​യി​ക്കു​ന്നു​ണ്ട്.​ ​പ​ണം​ ​ക​ടം​ ​ന​ൽ​കി​യ​ ​പ​ല​രും​ ​വീ​ട്ടി​ലെ​ത്തി​ ​ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തി​നു​ ​നാ​ട്ടു​കാ​രും​ ​സാ​ക്ഷി​ക​ളാ​ണ്.​ ​സ്വ​ന്തം​ ​വീ​ട് ​ത​ക​ർ​ന്നു​ ​തു​ട​ങ്ങി​യ​തി​നാ​ൽ​ ​കോ​ട്ടു​കാ​ൽ​കോ​ണ​ത്ത് ​വാ​ട​ക​ ​വീ​ട്ടി​ലാ​ണ് ​ഇ​വ​ർ​ ​താ​മ​സി​ച്ചി​രു​ന്ന​ത്.​ ​ശ്രീ​തു​വി​ന്റെ​ ​അ​ച്ഛ​ൻ​ ​ഉ​ദ​യ​കു​മാ​റി​ന്റെ​ ​മ​ര​ണ​ ​ശേ​ഷം​ ​വ​ഴി​പാ​ടെ​ന്ന​ ​പേ​രി​ൽ​ ​മ​ക​ൾ​ ​ദേ​വ​ന​ന്ദ​യു​ടെ​ ​ത​ല​ ​മൊ​ട്ട​യ​ടി​ച്ചി​രു​ന്നു.​ ​പി​ന്നാ​ലെ​ ​ശ്രീ​തു​വും​ ​ത​ല​ ​മൊ​ട്ട​യ​ടി​ച്ചു.​ ​ത​നി​ക്ക് ​കാ​ൻ​സ​റാ​ണെ​ന്ന് ​ചി​ല​ ​ബ​ന്ധു​ക്ക​ളോ​ട് ​ശ്രീ​തു​ ​പ​റ​ഞ്ഞ​താ​യും​ ​വി​വ​ര​മു​ണ്ട്.

ശം​ഖും​മു​ഖം​ ​ദേ​വീ​ദാ​സ​നെ​ ​

സ്റ്റേ​ഷ​ൻ​ ​ജാ​മ്യ​ത്തി​ൽ​ ​വി​ട്ടു

തി​രു​വ​ന​ന്ത​പു​രം​:​ബാ​ല​രാ​മ​പു​ര​ത്ത് ​കി​ണ​റ്റി​ലെ​ഞ്ഞ് ​കൊ​ന്ന​ ​ര​ണ്ടു​ ​വ​യ​സു​കാ​രി​ ​ദേ​വേ​ന്ദു​വി​നെ​ ​മാ​താ​വ് ​ശ്രീ​തു​വി​ന്റെ​ ​സാ​മ്പ​ത്തി​ക​ ​വ​ഞ്ച​ന​ക്കേ​സ് ​പ​രാ​തി​യി​ൽ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ ​ശം​ഖും​മു​ഖം​ ​ദേ​വീ​ദാ​സ​നെ​ന്ന​ ​പ്ര​ദീ​പ്കു​മാ​റി​നെ​ ​സ്റ്റേ​ഷ​ൻ​ ​ജാ​മ്യ​ത്തി​ൽ​ ​വി​ട്ടു.
പാ​ര​ല​ൽ​ ​കോ​ള​ജ് ​അ​ദ്ധ്യാ​പ​ക​നാ​യി​രു​ന്ന​ ​പ്ര​ദീ​പ് ​കു​മാ​ർ.​ ​പി​ന്നീ​ട് ​എ​സ്.​പി.​കു​മാ​ർ​ ​എ​ന്ന​ ​പേ​രി​ൽ​ ​കാ​ഥി​ക​നാ​യി.​അ​തി​ന് ​ശേ​ഷം​ ​മു​ട്ട​ ​ക​ച്ച​വ​ടം​ ​തു​ട​ങ്ങി.​സം​സ്കൃ​തം​ ​വ​ശ​മു​ണ്ടാ​യി​രു​ന്ന​ ​പ്ര​ദീ​പ് ​പി​ന്നീ​ട് ​ശം​ഖു​മു​ഖം​ ​ദേ​വീ​ദാ​സ​ൻ​ ​എ​ന്ന​ ​പേ​രി​ൽ​ ​ജ്യോ​തി​ഷി​യു​മാ​യി​ ​മാ​റു​ക​യാ​യി​രു​ന്നു​വെ​ന്നും​ ​നാ​ട്ടു​കാ​ർ​ ​പ​റ​യു​ന്നു.​ ​ശ്രീ​തു​വി​ന്റെ​യും​ ​ഹ​രി​യു​ടെ​യും​ ​കു​ടും​ബം​ ​അ​ന്ധ​വി​ശ്വാ​സി​ക​ളാ​ണെ​ന്നും​ ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​ക​ണ്ടെ​ത്തി.​ ​ദേ​വി​ദാ​സ​ന്റെ​ ​അ​നു​യാ​യി​ക​ളാ​യി​രു​ന്നു​ ​ശ്രീ​തു​വും​ ​ഹ​രി​കു​മാ​റും​ ​എ​ന്നാ​ണ് ​വി​വ​രം.​ഹ​രി​കു​മാ​ർ​ ​ഒ​ന്ന​ര​ ​വ​ർ​ഷ​ത്തോ​ളം​ ​ഇ​യാ​ളു​ടെ​ ​കീ​ഴി​ൽ​ ​ജോ​ലി​ ​ചെ​യ്തി​രു​ന്നെ​ന്നും​ ​പ​റ​യു​ന്നു​ണ്ട്.​ ​ശ്രീ​തു​ ​സ്ഥ​ലം​ ​വാ​ങ്ങാ​നാ​യി​ 30​ ​ല​ക്ഷം​ ​രൂ​പ​ ​ഗു​രു​വാ​യ​ ​മ​ന്ത്ര​വാ​ദി​ക്കു​ ​ന​ൽ​കി.​ഈ​ ​പ​ണം​ ​ത​ട്ടി​ച്ച​താ​യി​ ​പേ​ട്ട​ ​സ്റ്റേ​ഷ​നി​ൽ​ ​പ​രാ​തി​ ​ന​ൽ​കു​ക​യും​ ​ചെ​യ്തി​രു​ന്നു.

പ്ര​കോ​പി​ത​രാ​യി ​നാ​ട്ടു​കാർ

ബാ​ല​രാ​മ​പു​രം​:​ ​ഹ​രി​കു​മാ​റി​നെ​ ​തെ​ളി​വെ​ടു​പ്പി​നാ​യി​ ​വീ​ട്ടി​ൽ​ ​എ​ത്തി​ച്ച​പ്പോ​ൾ​ ​നാ​ട്ടു​കാ​ർ​ ​പ്ര​കോ​പി​ത​രാ​യി.​ഇ​വ​നെ​ ​കൊ​ല്ല​ണ​മെ​ന്ന് ​ആ​ക്രോ​ശി​ച്ച് ​മു​ന്നോ​ട്ട് ​എ​ത്തി​യ​ ​നാ​ട്ടു​കാ​രി​ൽ​ ​നി​ന്നും​ ​ഏ​റെ​ ​പ​ണി​പ്പെ​ട്ടാ​ണ് ​പൊ​ലീ​സ് ​യു​വാ​വി​നെ​ ​പൊ​ലീ​സ് ​ജീ​പ്പി​ൽ​ ​ക​യ​റ്റി​ ​വൈ​ദ്യ​പ​രി​ശോ​ധ​ന​ക്കാ​യി​ ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​പോ​യ​ത്.​ ​ഉ​ച്ച​യോ​ടെ​ ​സ്ഥ​ല​ത്തെ​ത്തി​ച്ച് ​തെ​ളി​വെ​ടു​പ്പ് ​ന​ട​ത്തി​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കാ​നാ​യി​രു​ന്നു​ ​പൊ​ലീ​സ് ​പ​ദ്ധ​തി​ .​ ​എ​ന്നാ​ൽ​ ​സം​ഘ​ർ​ഷ​സാ​ദ്ധ്യ​ത​യു​ണ്ടെ​ന്ന​ ​സ്പെ​ഷ്യ​ൽ​ ​ബ്രാ​ഞ്ച് ​വി​വ​ര​ത്തെ​ ​തു​ട​ർ​ന്ന് ​വൈ​കി​ട്ടോ​ടെ​യാ​ണ് ​എ​ത്തി​ച്ച​ത്.​ ​ഹ​രി​കു​മാ​ർ​ ​സ്ഥ​ല​ത്തെ​ത്തി​യ​തും​ ​നാ​ട്ടു​കാ​ർ​ ​പ്ര​കോ​പി​ത​രാ​യി.​ ​പൊ​ലീ​സ് ​പ​ണി​പ്പെ​ട്ടാ​ണ് ​തെ​ളി​വെ​ടു​പ്പ് ​പൂ​ർ​ത്തി​യാ​ക്കി​യ​ത്.

TAGS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.