തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായിരുന്ന പ്രൊഫ. ഡി. ശശിധരന്റെ പേരിൽ കുടുംബാഗങ്ങളും പത്തനാപുരം ഗാന്ധിഭവനും ഏർപ്പെടുത്തിയിട്ടുള്ള ഗാന്ധിഭവൻ- ഡി. ശശിധരൻ പുരസ്‌കാരത്തിന് കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ അർഹനായി. ഇന്ന് വൈകിട്ട് 5ന് ജോയിന്റ് കൗൺസിൽ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ കെ. വരദരാജന് പുരസ്‌കാരം സമ്മാനിക്കും. 50,000 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.ചടങ്ങിൽ ഗാന്ധിഭവൻ തിയേറ്റർ ഇന്ത്യയുടെ ഈ വർഷത്തെ നാടകം 'ഗാന്ധി' നാടക സമർപ്പണവും മുഖ്യമന്ത്രി നിർവ്വഹിക്കും. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ,സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം, എം. മകേഷ് എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |