തിരുവനന്തപുരം: ഡൽഹിയിൽ നടന്ന, ഏഷ്യയിലെ ഏറ്റവും വലിയ ടെലികോം, മീഡിയ, ടെക്‌നോളജി ഇവന്റായ ഇന്ത്യൻ മൊബൈൽ കോൺഗ്രസിൽ കേരളത്തെ പ്രതിനിധീകരിച്ച് കെ-ഫോൺ ചീഫ് ടെക്‌നോളജി ഓഫീസർ (സി.ടി.ഒ) മുരളി കിഷോർ ആർ.എസ്, മാനേജർ സൂരജ്.എ എന്നിവർ പങ്കെടുത്തു. സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള ഇന്റർനെറ്റ് സർവ്വീസായ കെ-ഫോണിന് ചുരുങ്ങിയ കാലയളവിൽ തന്നെ 1.25 ലക്ഷത്തിലധികം ഉപഭോക്താക്കളെന്ന നേട്ടം കൈവരിക്കാൻ കഴിഞ്ഞതും കൂടുതൽ വിപുലീകരണത്തിനും നിക്ഷേപത്തിനുമുള്ള സാദ്ധ്യതകളും സമ്മേളനം ചർച്ച ചെയ്തു.
ഒക്ടോബർ 8ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത പരിപാടി ഇന്നലെ സമാപിച്ചു. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, റൂറൽ ഡെവലപ്പ്‌മെന്റ് ആൻഡ് കമ്മ്യൂണിക്കേഷൻസ് മന്ത്രി ഡോ.ചന്ദ്രശേഖർ പെമ്മസാനി, ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് സെക്രട്ടറി നീരജ് മിത്തൽ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |