
തിരുവനന്തപുരം: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ്‌യുടെ ആത്മഹത്യ ഞെട്ടിക്കുന്നതാണ്. അദ്ദേഹവുമായി വ്യക്തിപരമായി അടുപ്പമുണ്ട്. ഒരു സ്ഥാപനത്തിൽ ഇൻകം ടാസ്‌ക് റെയ്ഡ് നടക്കുമ്പോൾ ബന്ധപ്പെട്ടവരുടെ മൊബൈൽ ഫോൺ അടക്കം വാങ്ങി ഉദ്യോഗസ്ഥർ തങ്ങളുടെ കൈവശം സൂക്ഷിക്കാറുണ്ട്.
എന്നാൽ ഇവിടെ റോയ്‌യുടെ കൈയിൽ തോക്കുണ്ടായിരുന്നത് കണ്ടെത്താനോ വാങ്ങിവയ്ക്കാനോ തയ്യാറാകാതിരുന്നതാണ് ഈ നിർഭാഗ്യകരമായ സംഭവത്തിന് കാരണം. ഒരുപക്ഷേ, ഉദ്യോഗസ്ഥർ അദ്ദേഹത്തെ മാനസിക സമ്മർദ്ദത്തിലാക്കിയിരിക്കാം. ആ സാഹചര്യത്തിലാകും അദ്ദേഹം സ്വയം ജീവൻ വെടിയാൻ തീരുമാനിച്ചത്. കോടിക്കണക്കിന് രൂപ ടാക്‌സായി നൽകുന്നതിന് പുറമെ, വിദ്യാഭ്യാസ സ്കോളർഷിപ്പുകളായും ക്ഷേമ പ്രവർത്തനത്തിനായും വലിയ തുക ചെലവഴിച്ച് നാടിന്റെ പുരോഗതിക്കൊപ്പം നിന്ന ബിൽഡറാണ് റോയ്. അത്തരമൊരു വ്യക്തിയെ ഒറ്റ ദിവസം കൊണ്ട് മോശക്കാരനാണെന്ന് സ്ഥാപിക്കാനുള്ള നീക്കമാണ് നിർഭാഗ്യകരമായ സംഭവത്തിന് ഇടയാക്കിയത്.
അദ്ദേഹത്തിനുണ്ടായ ദുരനുഭവം കാരണം വിദേശത്തുനിന്നുള്ള ഇൻവെസ്റ്റർമാർ ഇന്ത്യയിലേക്ക് വരാൻ മടിക്കും. ഏത് സ്ഥാപനത്തിൽ പരിശോധന നടന്നാലും കണക്കുകളിൽ ചെറിയ പൊരുത്തക്കേടുകളുണ്ടാകും. അതിന്റെ പേരിൽ സ്ഥാപന ഉടമയെ പീഡിപ്പിക്കുന്നത് ശരിയാണോ എന്ന് ബന്ധപ്പെട്ടവർ ആലോചിക്കേണ്ടതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |