തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പിനുള്ള 37922 ബാലറ്റ് യൂണിറ്റുകളും, 50693 കൺട്രോൾയൂണിറ്റുകളും ഉപയോഗക്ഷമമാക്കിയതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.ഇവയുടെ ആദ്യഘട്ട പരിശോധനകളും പൂർത്തിയായി.29 എഞ്ചിനീയർമാരുടെ നേതൃത്വത്തിൽ പരിശീലനം ലഭിച്ച ആയിരത്തോളം ഉദ്യോഗസ്ഥരാണ് യന്ത്രങ്ങളുടെ പ്രവർത്തനക്ഷമത പരിശോധിച്ചത്. ഒരു മാസമെടുത്താണ് പരിശോധന പൂർത്തിയാക്കിയത്.സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇ.വി.എം കൺസൾട്ടന്റ് എൽ.സൂര്യനാരായണനാണ് ജില്ലാതലത്തിൽ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയത്.ഇ.വി.എം ട്രാക്ക് എന്ന സോഫ്റ്റ് വെയറിന്റെ സഹായത്തോടെയാണ് ഇ.വി.എമ്മുകളുടെ വിന്യാസം നടത്തുന്നത്.അതാത് ജില്ലാ കളക്ടർമാരുടെ ചുമതലയിലാണ് ഇവ ഇപ്പോൾ സ്‌ട്രോംഗ്രൂമുകളിൽ സൂക്ഷിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |