
തിരുവനന്തപുരം: മന്ത്രിയുടെ ശമ്പളത്തോടൊപ്പം ചട്ടവിരുദ്ധമായി എം.പി പെൻഷനും വാങ്ങിയെന്ന പ്രചാരണം നിഷേധിച്ച് മന്ത്രി എം.ബി.രാജേഷ്.
സ്പീക്കറായ ശേഷം 2022 ജനുവരി 10ന് ലോക്‌സഭാ സെക്രട്ടറി ജനറലിന് ശമ്പളം പെൻഷനിൽ കുറവു ചെയ്യണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. അക്കൗണ്ടിലേക്ക് അധികമായി അയച്ച തുക അടുത്ത മാസത്തെ പെൻഷനിൽ കുറവു ചെയ്യണമെന്നും ആവശ്യപ്പെട്ടു. പിന്നീട് മന്ത്രിയായ ശേഷം ഇക്കാര്യങ്ങൾ ആവർത്തിച്ച് 2023 ഫെബ്രുവരി 17ന് വീണ്ടും കത്തുനൽകി.
ഇതുപ്രകാരം ശമ്പളം കുറച്ച് പെൻഷൻ നിയമപ്രകാരം പുനഃക്രമീകരിച്ചതായും അതിനുമുമ്പ് നൽകിയ ഏതാനും മാസത്തെ തുക കുറവു ചെയ്തതായും ലോക്‌സഭാ സെക്രട്ടേറിയറ്റ് മറുപടി നൽകിയെന്ന് മന്ത്രി വ്യക്തമാക്കി. വസ്തുതാവിരുദ്ധമായ പ്രചാരണം നടത്തുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |