ചെന്നൈ: കാഞ്ചീപുരത്ത് കുളത്തിൽ കാണാതായ മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. നിലമ്പൂർ സ്വദേശിയായ മുഹമ്മദ് അഷ്‌മിലിന്റെ (20) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം നാലു മണിയോടെയായിരുന്നു വിദ്യാർത്ഥിയെ കാണാതായത്. പത്ത് പേരടങ്ങിയ വിദ്യാർത്ഥി സംഘം കരിങ്കൽ ക്വാറിയോട് ചേർന്നുളള കുളത്തിൽ കുളിക്കാനായി എത്തിയതായിരുന്നു. ക്വാറിയോട് ചേർന്നുള്ള കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
ചെന്നൈയിലെ ഒരു സ്വകാര്യ കമ്പനിയിൽ ഇന്റേൺഷിപ്പിനെത്തിയതായിരുന്നു വിദ്യാർത്ഥികൾ. അഷ്‌മിൽ കാൽവഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു. ഇന്നലെ രാത്രി എട്ടുമണിവരെ തെരച്ചിൽ തുടർന്നെങ്കിലും അഷ്‌മിലിനെ കണ്ടെത്താനായിരുന്നില്ല. ഇന്ന് രാവിലെ വീണ്ടും തെരച്ചിൽ ആരംഭിച്ചിരുന്നു. കുളത്തിന് 300 അടി താഴ്ചയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |