കോഴിക്കോട്: കാർ ഡ്രൈവറെ തട്ടിക്കൊണ്ടുപോയ നാലംഗ സംഘത്തിനായുളള തെരച്ചിൽ പുരോഗമിക്കുന്നു. കോഴിക്കോട് നടക്കാവിലായിരുന്നു സംഭവം. പടിഞ്ഞാറത്തറ സ്വദേശിയായ റഹീസിനെയാണ് ഇന്നോവ കാറിലെത്തിയ സംഘം ജവഹർനഗർ കോളനിയിൽ നിന്ന് തട്ടിക്കൊണ്ടുപോയത്. ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. കോളനിയിലെ താമസക്കാർ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.
സുഹൃത്തിനെ കാണാനാണ് റഹീസ് കോളനിയിൽ എത്തിയത്. ഇയാൾക്ക് സുഹൃത്തുക്കളുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന. ഇതുമായി ബന്ധപ്പെട്ട തർക്കങ്ങൾ കാരണമാകാം തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് കരുതുന്നത്. യുവാവിന്റെ അടുത്ത സുഹൃത്തായ സിനാനാണ് ഇതിനുപിന്നിലെന്നും സംശയമുണ്ട്. സിസിടിവി ദൃശ്യങ്ങളും വാഹനനമ്പരും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |