നടൻ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ മലയാളികൾക്ക് ഏറെ സുപരിചിതമാണ്. യൂട്യൂബിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയുമൊക്കെ അവർ തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ ഫോളോവേഴ്സുമായി പങ്കുവയ്ക്കാറുണ്ട്. മകൾ ഇഷാനിയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയിരിക്കുകയാണ് സിന്ധു കൃഷ്ണ.
ഷൂട്ട് കഴിഞ്ഞ് ഹോട്ടൽ മുറിയിലാണ് ഇപ്പോഴെന്നും ധാരാളം ഫ്രീ ടൈമുണ്ട് ഇപ്പോഴെന്നും സിന്ധു പറയുന്നു. തിരുവനന്തപുരത്താണെങ്കിൽ ഒന്നിനും സമയം കിട്ടാറില്ല. വെറുതെ ഇരിക്കുന്നത് ഇഷ്ടമല്ല. കുറേനാളായി യൂട്യൂബിൽ 'ക്യൂ എ' ചെയ്തിട്ട്. നിങ്ങൾ എന്തെങ്കിലും ചോദിക്കാനും അവർ ആവശ്യപ്പെട്ടു. ഇതോടെ നിരവധി പേർ ചോദ്യങ്ങളുമായെത്തി. അഹാനയുടെ ആറ് ലക്ഷം രൂപയുടെ ഡയമണ്ട് ലണ്ടനിൽവച്ച് നഷ്ടപ്പെട്ടുപോയതിനെക്കുറിച്ചായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് സിന്ധു മറുപടി നൽകി.
'അമ്മുവിന്റേത് ലണ്ടനിൽ അല്ല, ലണ്ടനിൽവച്ച് ഇഷാനിയുടെ ഫോണാണ് നഷ്ടമായത്. ഒരു ഫേമസ് സ്ട്രീറ്റുണ്ടല്ലോ, അവിടെവച്ച് പോക്കറ്റിൽ കൈയിട്ട് ആരോ കട്ടോണ്ടുപോയി. അമ്മൂന്റേത് മറ്റൊരു ട്രിപ്പിലായിരുന്നു നഷ്ടമായത്. യൂറോപ്പ് ട്രിപ്പിനിടെ ആംസ്റ്റർഡാമിലെ ഹോട്ടൽ റൂമിൽവച്ചാണ് അത് സംഭവിച്ചത്. സ്വിറ്റ്സർലന്റിൽവച്ച് ബാഗിനകത്തുനിന്ന് എന്റെ വാലറ്റ് ആരോ കൊണ്ടുപോയി. യൂറോപ്പിലും യു കെയിലുമൊക്കെ പോകുമ്പോൾ അതീവ ശ്രദ്ധവേണം. ഏതൊക്കെ തരം കള്ളന്മാർ, ഏതൊക്കെ രീതിയിൽ വരുമെന്ന് നമുക്ക് ചിന്തിക്കാൻ പോലും കഴിയില്ല. പറ്റിയാൽ ജുവലറി പോലുള്ള സാധനങ്ങൾ കൊണ്ടുപോകാതിരിക്കുക.'- സിന്ധു കൃഷ്ണ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |