തിരുവനന്തപുരം: ലഹരി മാഫിയയെ പൂട്ടാൻ പൊലീസിനൊപ്പം കൈകോർത്ത് ജനം. ആളുകൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ഒരുമാസത്തിനിടെ പിടിച്ചത് 752.95കിലോ കഞ്ചാവ്, 6.758കിലോ എം.ഡി.എം.എ. 11,061പേരെ അറസ്റ്റുചെയ്തു. കഞ്ചാവിൽ 511.7കിലോയും പിടിച്ചത് പൊലീസാണ്. ലഹരിക്കെതിരെയുള്ള പൊലീസ് ഓപ്പറേഷനായ ഡി-ഹണ്ട്, എക്സൈസ് ഓപ്പറേഷനായ-ക്ലീൻ സ്റ്റേറ്റ് എന്നിവ ജനകീയ സഹകരണത്തോടെ മുന്നോട്ടുപോകുന്നു. ലഹരിവിരുദ്ധ ദൗത്യസംഘത്തിന്റെ തലവനായ എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള ഓപ്പറേഷനിൽ ഒരുമാസംകൊണ്ട് 9,1666പേരെ പരിശോധിച്ച് 8,468 കേസുകളെടുത്തു. 8770പേരെ അറസ്റ്റ് ചെയ്തു. 4.638 കിലോ എം.ഡി.എം.എയും 511.697കിലോ കഞ്ചാവും 6238കഞ്ചാവ് ബീഡിയും പിടിച്ചെടുത്തു. വൻതോതിൽ മയക്കുമരുന്ന് സംഭരിച്ചതിനും കടത്തിയതിനും 58കേസുകളെടുത്തു. എക്സൈസ് ഈ മാസം 5 മുതൽ 27വരെ നടത്തിയ ഓപ്പറേഷനിൽ 9,953റെയ്ഡുകളിലായി 2291പേരെ അറസ്റ്റ് ചെയ്തു. 57വാഹനങ്ങൾ പിടിച്ചെടുത്തു. 241.25കിലോ കഞ്ചാവ്, 112.95ഗ്രാം ഹെറോയിൻ, 16.8ഗ്രാം ബ്രൗൺഷുഗർ, 2.415ഗ്രാം എൽ.എസ്.ഡി, 2.12കിലോ എം.ഡി.എം.എ, 59.42കിലോ ഹൈബ്രിഡ് കഞ്ചാവ് എന്നിവ കണ്ടെത്തി. 1.41കോടി രൂപയും പിടിച്ചു.
24 മണിക്കൂറും 'യോദ്ധാവ്"
കൺട്രോൾ റൂം നമ്പറുകളിൽ ലഹരിയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങളുമായി വിളികൾ തുടരെയെത്തുന്നു.യോദ്ധാവ് എന്ന പേരിലുള്ള വാട്സ്ആപ്പ് സംവിധാനം 24മണിക്കൂറും പ്രവർത്തിക്കുന്നു. ഇതിലൂടെ ലഹരിയുമായി ബന്ധപ്പെട്ട ഫോട്ടോ, വീഡിയോ, ശബ്ദ സന്ദേശം, കുറിപ്പുകൾ എന്നിവ ജനം പങ്കുവയ്ക്കുന്നു. ഇതിലൂടെ ഉടനടി പൊലീസിന് നടപടിയെടുക്കാനാകുന്നു.
ഫോൺ വിളികൾ
(9497927797, 9497979794
കൺട്രോൾ റൂം)
മാർച്ച്------------3685
ഫെബ്രുവരി----29
ജനുവരി---------35
സന്ദേശങ്ങൾ
(9995 966 666-
യോദ്ധാവ് വാട്സ്ആപ്പ്)
മാർച്ച്------------1157
ഫെബ്രുവരി----227
ജനുവരി--------73
ജനങ്ങൾക്ക് ധൈര്യപൂർവം ലഹരി വിവരങ്ങൾ നൽകാം. വിളിക്കുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. ലഹരിക്കെതിരായ പോരാട്ടത്തിൽ ജനങ്ങളുടെ സഹകരണം ആവശ്യമാണ്.
-മനോജ് എബ്രഹാം
എ.ഡി.ജി.പി, ക്രമസമാധാനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |