തിരുവനന്തപുരം: 8,000 പുതിയ ട്രെയിനുകൾ, 1,026 വിമാനങ്ങൾ, 50,000 ഇലക്ട്രിക് ബസുകൾ.. രാജ്യത്ത് പൊതു ഗതാഗത വിപ്ളവത്തിന് അരങ്ങൊരുക്കാൻ കേന്ദ്ര സർക്കാർ. ഇവ വാങ്ങുന്നത് സംബന്ധിച്ച് അടുത്തകൊല്ലം പ്രഖ്യാപനമുണ്ടാകും. 2027 ഒാടെ ഇവയെല്ലാം സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്. ട്രെയിനുകൾക്ക് ചെലവ് ഒരു ലക്ഷം കോടി. ഇ- ബസുകൾക്ക് 3,243 കോടി. പ്രതിരോധസേന, എയർഇന്ത്യ, ഇൻഡിഗോ എന്നിവയാണ് വിമാനങ്ങൾ വാങ്ങുന്നത്.
യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലും വെയിറ്റിംഗ് ലിസ്റ്റ് ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് 8,000 ട്രെയിനുകൾ പുറത്തിറക്കുന്നത്. ഇതുൾപ്പെടെ അടുത്തവർഷത്തെ റെയിൽവേ ബഡ്ജറ്ര് വിഹിതം 2.4 ലക്ഷം കോടിയായിരിക്കും. 3000 എണ്ണം പുതിയ സർവീസിനും ശേഷിക്കുന്നത് പഴയതും കാലഹരണപ്പെട്ടതുമായ ട്രെയിനുകൾക്ക് പകരവും.
കഴിഞ്ഞ സാമ്പത്തികവർഷം 5,243 കിലോമീറ്റർ ട്രാക്കുകൾ നിർമ്മിച്ചു. നടപ്പ് സാമ്പത്തിക വർഷാവസാനത്തോടെ 5,500- 6,000 കി. മീറ്റർ ട്രാക്കുകൾ കൂടി നിർമ്മിക്കും. അഞ്ച് വർഷത്തിനുള്ളിൽ റെയിൽവേയിൽ 12 ലക്ഷം കോടിയുടെ നിക്ഷേപമാണ് ലക്ഷ്യമിടുന്നത്. 2024-25 വർഷത്തെ ബഡ്ജറ്റിൽ ഇതിന് തുടക്കമിടും. പത്തുവർഷത്തിനുളളിൽ 4500 വന്ദേഭാരത് ട്രെയിനുകൾ കൂടി പുറത്തിറക്കും. അതിന്റെ മാർഗ്ഗരേഖയും ബഡ്ജറ്റിലുണ്ടാകും.
പ്രതിരോധസേന 56 സി295 എയർബസുകളും എയർഇന്ത്യ 470 വിമാനങ്ങളും ഇൻഡിഗോ 500 വിമാനങ്ങളുമാണ് വാങ്ങുന്നത്. അമേരിക്കൻ സഹായത്തോടെയാണ് അരലക്ഷം ഇ- ബസുകൾ വാങ്ങുക. വിവിധ നഗരങ്ങളിലായി ഇത് വിന്യസിക്കും.
ട്രെയിൻ
700 കോടി
യാത്രക്കാർ
1000 കോടി
5 വർഷത്തിനകം
ഉണ്ടാകുന്ന വർദ്ധന
10,754
സർവീസ് നടത്തുന്ന
ട്രെയിനുകൾ
വിമാനം
693
നിലവിൽ സർവീസ്
നടത്തുന്നത്
ഇ-ബസുകൾ
12,000
നിലവിലുള്ളത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |