കോതമംഗലം : ബസുകളിൽ നിന്ന് മാലിന്യം പുറത്തേക്ക് വലിച്ചെറിഞ്ഞാൽ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.ബി.ഗണേഷ്‌കുമാർ പറഞ്ഞു. ഉത്തരവ് ഉടൻ പുറത്തിറങ്ങും. സ്വകാര്യബസുകൾക്കും ഇത് ബാധകമാണ്. കോതമംഗലം കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ പുതിയതായി നിർമ്മിച്ച ബസ് ടെർമിനലിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കോതമംഗലം ഡിപ്പോയിൽ നിന്ന് കൂടുതൽ സർവ്വീസുകൾ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. കോതമംഗലം ഗുരുവായൂർ റൂട്ടിൽ ഉൾപ്പടെ പുതിയ സർവ്വീസുകൾ ഉണ്ടാകും.ആന്റണി ജോൺ എം.എൽ.എ.ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.ടോമി, പി.കെ.ചന്ദ്രശേഖരൻനായർ, മിനി ഗോപി, ജെസി സാജു, ഷിബു പടപ്പറമ്പത്ത്, എം.പി.ഗോപി, ആർ.അനിൽകുമാർ, ഇ.കെ.ശിവൻ, സി.കെ.ഹരികൃഷ്ണൻ, തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |