SignIn
Kerala Kaumudi Online
Thursday, 19 February 2026 4.05 AM IST

കേരള സർവകലാശാല

Increase Font Size Decrease Font Size Print Page
a

പരീക്ഷാഫലം

ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠന വകുപ്പിൽ ഡിസംബറിൽ നടത്തിയ നാലാം സെമസ്​റ്റർ മാസ്​റ്റർ ഒഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (സ്‌പെഷ്യൽ സപ്ലിമെന്ററി – 2023 – 2025 ബാച്ച്) സി.എസ്.എസ്. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ ഒന്നാം സെമസ്​റ്റർ ബിടെക് (2020 സ്‌കീം – സപ്ലിമെന്ററി – 2020 – 2024 അഡ്മിഷൻ), ഫെബ്രുവരി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ഓഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്​റ്റർ സി.ബി.സി.എസ്. ബിഎസ്‌സി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്ക​റ്റുമായി 24 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.

ഓഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്​റ്റർ സി.ബി.സി.എസ്. ബികോം പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്ക​റ്റുമായി 24 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.

 കേരള സർവകലാശാല യൂണിയൻ (2025-26) ഭാരവാഹികളുടേയും, സെന​റ്റ്/സ്​റ്റുഡന്റ്സ് കൗൺസിലിലേക്കുള്ള വിദ്യാർത്ഥി പ്രതിനിധികളുടേയും തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട വോട്ടർ പട്ടികകൾ, സർവകലാശാല വെബ്‌സൈ​റ്റിൽ പ്രസിദ്ധീകരിച്ചു.

TAGS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY