
ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് രണ്ടാം സെമസ്റ്ററിലേക്ക് കോളേജ് മാറ്റത്തിന് 28നകം അപേക്ഷിക്കാം. ഒന്നാം സെമസ്റ്റർ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരിക്കണം. സർക്കാർ-എയ്ഡഡ് കോളേജുകൾ തമ്മിലും സ്വാശ്രയ കോളേജുകൾ തമ്മിലും കോളേജ് മാറ്റം അനുവദിക്കും. അപേക്ഷയോടൊപ്പം ബിരുദ പരീക്ഷകളുടെ മാർക്ക് ലിസ്റ്റ് സഹിതം പഠിക്കുന്ന കോളേജിലെയും ചേരാനുദ്ദേശിക്കുന്ന കോളേജിലെയും പ്രിൻസിപ്പൽമാരുടെ ശുപാർശയോടെ 1050 രൂപ ഫീസടച്ച് 28നകം അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ 1575 രൂപ കൂടി അടയ്ക്കണം. www.keralauniversity.ac.in.
ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്‌സി പരീക്ഷയുടെ സൈക്കോളജി, മാത്തമാറ്റിക്സ് പ്രാക്ടിക്കൽ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ ബി.എ,ബി.എസ്‌സി,ബി.കോം,ബി.പി.എ,ബി.ബി.എ,ബി.സി.എ,ബി.എം.എസ്,ബി.എസ്ഡബ്ല്യൂ,ബിവോക് ജനുവരി പരീക്ഷാടൈംടേബിൾ പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്.കരിയർ റിലേറ്റഡ് പരീക്ഷയുടെ സെന്ററുകളിൽ മാറ്റമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |