
തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ ആവശ്യമെങ്കിൽ അതിർത്തി മേഖലകളിൽ നിരീക്ഷണങ്ങൾ ശക്തമാക്കാൻ നിർദ്ദേശം. സംയുക്തമായ പട്രോളിംഗ്,തിരഞ്ഞെടുപ്പ് ക്രമക്കേടിനെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടി, പ്രശ്നബാധിത സുരക്ഷ എന്നീ നിർദേശങ്ങളും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തൻ യു.കേൽക്കർ നൽകി.
തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് പിന്നാലെ ജില്ലാ കലക്ടർമാരുമായും എൻഫോഴ്സ്‌മെന്റ് ഏജൻസികളുമായും ഓൺലൈനായി നടത്തിയ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ഭരണകൂടങ്ങളും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും എൻഫോഴ്സ്‌മെന്റ് ഏജൻസികളും ഒരു ടീമായി പ്രവർത്തിക്കണം.
ഇലക്ഷൻ വാഹനാനുമതി
എ.കെ.നജീബിന് ചുമതല
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ വീഡിയോ വാഹനങ്ങൾക്ക് അനുമതി നൽകുന്നതിനും മോട്ടോർ വാഹന ചട്ടങ്ങളിലെ വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിൽ ട്രാൻസ്പോർട്ട് നോഡൽ ഓഫീസറായി എ. കെ. നജീബ് ( റീജിയണൽ ട്രാൻസ്പോർട് ഓഫീസർ, മാനന്തവാടി ) നിയമിതനായി. ഇലക്ഷൻ നടപടികൾ പൂർത്തിയാകുന്ന മേയ് 7 വരെയാണ് നിയമന കാലാവധി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |