
മൂവാറ്റുപ്പുഴ: പള്ളിപ്പെരുന്നാളിന് കതിന നിറയ്‌ക്കുന്നതിനിടെ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കടാതി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോൾസ് പള്ളിയിലെ പെരുന്നാളിന് കതിന നിറയ്‌ക്കുന്നതിനിടെയാണ് സംഭവം.
കടാതി സ്വദേശി രവിയാണ് (55) പൊട്ടിത്തെറിയിൽ മരിച്ചത്. ജെയിംസിനാണ് പരിക്കേറ്റത്. ഇയാളെ കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്. പള്ളിയിലെ പെരുന്നാളിനോട് അനുബന്ധിച്ച് പടക്കം സൂക്ഷിച്ചിരുന്ന മുറിയിലാണ് അപകടം ഉണ്ടായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |